ആ മത്സരം ഉപേക്ഷിച്ചു, നിര്‍ണ്ണായക തീരുമാനമെടുത്ത് ബിസിസിഐ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. പെര്‍ത്തിലാണ് ആദ്യ പരിശീലന ക്യാമ്പ്. പരിചയസമ്പന്നരല്ലാത്ത കളിക്കാര്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അതെസമയം പരിക്കുകള്‍ ഒഴിവാക്കാനായി ഓസ്ട്രേലിയയില്‍ നടക്കാനിരുന്ന മൂന്ന് ദിവസത്തെ സന്നാഹ മത്സരം ഇന്ത്യന്‍ ടീം ഒഴിവാക്കി. ഇന്ത്യ എ ടീമിനെതിരെയായിരുന്നു ഈ മത്സരം നിശ്ചയിച്ചിരുന്നത്. പകരം, ഗ്രൂപ്പുകളായി തിരിഞ്ഞ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടും.
18 അംഗങ്ങളുള്ള ടീം:
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി 18 അംഗങ്ങളുള്ള വമ്പന്‍ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. റിഷഭ് പന്തും ധ്രുവ് ജുറലും വിക്കറ്റ് കീപ്പര്‍മാരായി തുടരും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഭിമന്യു ഈശ്വരന്‍ ടീമിലിടം നേടിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കാത്തത് അപ്രതീക്ഷിതമായി. മുകേഷ് കുമാര്‍, നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവര്‍ റിസര്‍വ് താരങ്ങളാണ്.
ഫൈനല്‍ ഉറപ്പിക്കാന്‍ നാല് വിജയങ്ങള്‍:
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് വിജയങ്ങള്‍ ആവശ്യമാണ്. ന്യൂസിലാന്‍ഡിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റത് തിരിച്ചടിയായി. നിലവിലെ മൂന്നാം ടെസ്റ്റ് ജയിച്ചാല്‍, ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിജയങ്ങള്‍ കൂടി നേടിയാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.
ടെസ്റ്റ് പരമ്പര:
നവംബര്‍ 22: പെര്‍ത്ത്
ഡിസംബര്‍ 6-10: അഡ്ലെയ്ഡ് (ഡേ-നൈറ്റ് ടെസ്റ്റ്)
ഡിസംബര്‍ 14-18: ബ്രിസ്‌ബേന്‍
ഡിസംബര്‍ 26-30: മെല്‍ബണ്‍
ജനുവരി 3-7: സിഡ്‌നി
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.