Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മാത്രം പുതിയ നിയമം; അമ്പരപ്പിക്കുന്ന നീക്കവുമായി ബിസിസിഐ

08:57 PM Mar 14, 2025 IST | Fahad Abdul Khader
Updated At : 08:57 PM Mar 14, 2025 IST
Advertisement

ഐപിഎല്‍ പുതിയ സീസണ്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 22 ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ പോരാട്ടം. ഇപ്പോളിതാ ഐപിഎല്ലിനെ അടിമുടി മാറ്റാന്‍ സാധിക്കുന്ന വിധത്തിലുളള ഒരു പുതിയ നിയമം ബി.സി.സി.ഐ അവതരിപ്പിച്ചിരിക്കുകയാണ്.

Advertisement

ചില വ്യവസ്ഥകളോടെ, ഫ്രാഞ്ചൈസികള്‍ക്ക് ഒരു മത്സരത്തിലേക്ക് മാത്രമായി വരെ താല്‍ക്കാലിക പകരക്കാരെ നിയമിക്കാം എന്നതാണ് അത്. നേരത്തെ, പരിക്കേറ്റതോ സീസണിന്റെ മധ്യത്തില്‍ പിന്‍വാങ്ങിയതോ ആയ ഒരു കളിക്കാരനെ ഫ്രാഞ്ചൈസികള്‍ക്ക് മാറ്റേണ്ടി വന്നാല്‍ മാത്രമെ പകരക്കാരനെ നിയമിക്കാനാകുമായിരുന്നുളളു.

ഇപ്പോള്‍, ഒരു ഫ്രാഞ്ചൈസിക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം താല്‍ക്കാലിക പകരക്കാരനെ നിയമിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക നിയമം ബി.സി.സി.ഐ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പ്രമുഖ കായിക മാധ്യമമായ ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ നിയമം വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മാത്രമേ ബാധകമാകൂ എന്നതാണ് ശ്രദ്ധേയമായ കാര്യം.

Advertisement

ടീമിലെ എല്ലാ വിക്കറ്റ് കീപ്പര്‍മാരെയും ഫ്രാഞ്ചൈസിക്ക് നഷ്ടപ്പെട്ടാല്‍, പരിക്കേറ്റ കളിക്കാരന്റെ അടിസ്ഥാന വിലയുമായി പൊരുത്തപ്പെടുന്ന ഐ.പി.എല്‍ 2025 ലേലത്തില്‍ വിറ്റുപോകാത്ത ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അനുവാദമുണ്ട്. യഥാര്‍ത്ഥ കളിക്കാരില്‍ ഒരാള്‍ ഫിറ്റാകുന്നത് വരെ ഈ വിക്കറ്റ് കീപ്പറെ ടീമില്‍ നിലനിര്‍ത്താനും തുടര്‍ന്ന് റിലീസ് ചെയ്യാനും ഈ ഫ്രാഞ്ചൈസിക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും. അവര്‍ മാറ്റിസ്ഥാപിക്കുന്ന കളിക്കാര്‍ വിദേശ താരങ്ങളാണെങ്കില്‍ പോലും ഈ പകരക്കാരന്‍ കളിക്കാരന്‍ ഇന്ത്യന്‍ കളിക്കാരന്‍ മാത്രമായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

ബി.സി.സി.ഐ പകരക്കാരുടെ പൂള്‍ രൂപീകരിക്കുന്നു

ഐ.പി.എല്‍ 2025 ലേലത്തില്‍ വിറ്റുപോകാത്ത കളിക്കാരില്‍ നിന്ന് ബി.സി.സി.ഐ രജിസ്റ്റര്‍ ചെയ്ത ലഭ്യമായ കളിക്കാരുടെ പൂള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ക്ക് ഒരു പകരക്കാരനെ ആവശ്യമുണ്ടെങ്കില്‍, ഈ പൂളില്‍ നിന്ന് മാത്രമേ ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.

ഒരു കളിക്കാരന് പരിക്കേറ്റാലോ വ്യക്തിപരമായ കാരണങ്ങളാലോ ദേശീയ ഡ്യൂട്ടി മൂലമോ ടീമില്‍ നിന്ന് പോയാല്‍ മാത്രമേ കളിക്കാര്‍ക്ക് ടീമിലെ ഒരു കളിക്കാരനെ മാറ്റാന്‍ കഴിയൂ, അതും ഫ്രാഞ്ചൈസിയുടെ 12-ാമത്തെ മത്സരത്തിന് മുമ്പ് മാത്രമാണ് നിയമം നടപ്പിലാക്കാനാകു.

Advertisement
Next Article