ബുംറയെ രഹസ്യമായി പുറത്താക്കി ബിസിസിഐ, ആശങ്ക പരക്കുന്നു
ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐയുടെ ടീം പ്രഖ്യാപനം. 16 അംഗ ടീമില്‍ നിന്നാണ് വിശദീകരണങ്ങളൊന്നും പറയാതെ ബുംറയെ രഹസ്യമായി പുറത്താക്കിയത്.
ഇതോടെ ഇന്ത്യന്‍ പേസറുടെ ഫിറ്റ്നെസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ആശങ്കകളും വര്‍ദ്ധിപ്പിക്കുകയാണ്. ബുറയുടെ അഭാവത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കാത്തത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിനിടെ ബുംറയ്ക്ക് പുറകില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം സംശയത്തിലായിരുന്നു.
ടീം പ്രഖ്യാപിച്ചപ്പോള്‍, മൂന്നാം ഏകദിനത്തില്‍ ബുംറ കളിക്കുമെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം, വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചപ്പോള്‍ ബുംറയുടെ കാര്യം ഒന്ന്ും പരാമര്‍ശിച്ചില്ല.
ബുംറയുടെ പരിക്ക് അല്ലെങ്കില്‍ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ബോര്‍ഡ് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി വെറും രണ്ടാഴ്ച മാത്രം അകലെ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍, ബുംറയുടെ അസാന്നിധ്യം ആശങ്കയുണ്ടാക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ബുംറ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) എത്തിച്ചേര്‍ന്നിട്ടുണ്ട്, കുറച്ച് ദിവസത്തേക്ക് ബെംഗളൂരുവില്‍ താമസിക്കും. എന്‍സിഎയിലെ ഫിസിയോതെറാപ്പിസ്റ്റുകളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ അദ്ദേഹം തിരിച്ചുവരൂ.
നേരത്തെ, ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപന വേളയില്‍, ബുംറയുടെ പരിക്കിനെക്കുറിച്ച് അഗാര്‍ക്കര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. അഞ്ച് ആഴ്ചത്തേക്ക് ബുംറയോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബുംറയോട് അഞ്ച് ആഴ്ചത്തേക്ക് വിശ്രമിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ അവന്‍ ഉണ്ടാകില്ല. ഫെബ്രുവരി ആദ്യവാരം അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് അറിയാം. അപ്പോഴേക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും,' അഗാര്‍ക്കര്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തങ്ങളുടെ പ്രൊവിഷണല്‍ സ്‌ക്വാഡുകള്‍ ഫെബ്രുവരി 11 വരെ ടീമുകള്‍ക്ക് മാറ്റാനാകും. എട്ട് ടീമുകളുടെ ടൂര്‍ണമെന്റില്‍ ബുംറയുടെ പങ്കാളിത്തത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ ടീമിന് ഇനി എട്ട് ദിവസം മുന്നിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യാഷസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍