For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കയ്യില്ലാത്ത ജഴ്‌സി ധരിക്കരുത്, ഉടുപ്പിലും പൂട്ട്, താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് ബിസിസിഐ

10:50 AM Mar 07, 2025 IST | Fahad Abdul Khader
Updated At - 10:51 AM Mar 07, 2025 IST
കയ്യില്ലാത്ത ജഴ്‌സി ധരിക്കരുത്  ഉടുപ്പിലും പൂട്ട്  താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യന്‍ ദേശീയ ടീം താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പിലാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു. മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2025 സീസണ്‍ മുതല്‍ ആണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ പരാജയത്തെ തുടര്‍ന്നാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

Advertisement

പുതിയ നിയമങ്ങള്‍

* മത്സര ദിവസങ്ങളിലും പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്രഡിറ്റേഷനില്ലാത്ത സപ്പോര്‍ട്ട് സ്റ്റാഫിനോ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കാന്‍ കഴിയില്ല.* ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ കുറഞ്ഞത് രണ്ടോവറെങ്കിലും താരങ്ങള്‍ ധരിക്കണം.* മത്സര ദിവസങ്ങളില്‍ താരങ്ങള്‍ക്ക് ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.* ടീം ഡോക്ടര്‍ ഉള്‍പ്പെടെ 12 പേരില്‍ കൂടുതല്‍ സപ്പോര്‍ട്ട് സ്റ്റാഫ് ഉണ്ടാകാന്‍ പാടില്ല.* സമ്മാനദാന ചടങ്ങില്‍ സ്ലീവ് ലെസ് ജേഴ്‌സി ധരിക്കരുത്.* ഔട്ട്ഫീല്‍ഡിന്റേയും പിച്ചുകളുടേയും സുരക്ഷയ്ക്കായി ഗ്രൗണ്ടില്‍ പരിശീലനത്തിന് അനുവദിക്കുന്ന സ്ഥലങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.* ടീമിനൊപ്പമുള്ള യാത്രകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്.* പരിശീലന സെഷനുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.* പരിശീലനത്തിനായി എല്ലാവരും ഒന്നിച്ച് ടീം ബസ്സില്‍ യാത്രചെയ്യണം.

ഈ നിയമങ്ങള്‍ ഐപിഎല്ലിലും നടപ്പിലാക്കുകയാണെന്ന് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 20-ന് ബിസിസിഐ ആസ്ഥാനത്ത് വെച്ച് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരോട് വിശദീകരിക്കും

Advertisement

മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും

Advertisement
Advertisement