Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

10 കല്‍പനകള്‍, ലംഘിച്ചാല്‍ ഐപിഎല്‍ ബാന്‍, ടീം ഇന്ത്യയെ പിടിച്ച് കുലുക്കി ബിസിസിഐ

11:36 AM Jan 17, 2025 IST | Fahad Abdul Khader
Updated At : 11:56 AM Jan 17, 2025 IST
Advertisement

സമീപകാലത്തെ തുടര്‍ച്ചയായ പരാജയങ്ങളും ഡ്രസ്സിങ് റൂം വിവാദങ്ങളും പരിഗണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ബിസിസിഐ പുതിയ അച്ചടക്ക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ബിസിസിഐ പരസ്യമാക്കുകയും ചെയ്തു.

Advertisement

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധം: ടീമിലെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണം.

ടീമിനൊപ്പം യാത്ര: എല്ലാ കളിക്കാരും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം.

Advertisement

ബാഗേജില്‍ നിയന്ത്രണം: ലഗേജിന്റെ എണ്ണത്തിലും ഭാരത്തിലും നിയന്ത്രണം.

സ്റ്റാഫിന് നിയന്ത്രണം: കളിക്കാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ കൊണ്ടുപോകുന്നതിന് നിയന്ത്രണം.

ബാഗുകള്‍ അയക്കല്‍: സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് ബാഗുകള്‍ അയക്കുന്നതിന് നിയന്ത്രണം.

പരിശീലനം നേരത്തേ വിടരുത്: പരിശീലന സെഷനില്‍ നിന്ന് ആരും നേരത്തെ പോകരുത്.

ഫോട്ടോഷൂട്ടിന് വിലക്ക്: പരമ്പരയ്ക്കിടെ വ്യക്തിപരമായ ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതിയില്ല.

കുടുംബത്തോടൊപ്പം യാത്ര: കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിന് നിയന്ത്രണം.

ബിസിസിഐ ചടങ്ങുകള്‍: ബിസിസിഐയുടെ ഔദ്യോഗിക പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

നാട്ടിലേക്കുള്ള മടക്കം: പരമ്പര അവസാനിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ പാടില്ല.

ലംഘിച്ചാല്‍ കടുത്ത ശിക്ഷ:

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കളിക്കാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിലക്കും മാച്ച് ഫീസ് നഷ്ടവും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നേരിടേണ്ടിവരും. ഈ നടപടികള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ ഉണര്‍വ് നല്‍കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ട് ഈ കര്‍ശന നടപടി?

ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ പരമ്പരകളിലെ ദയനീയ പ്രകടനം.

ഡബ്ല്യുടിസി ഫൈനല്‍ യോഗ്യത നഷ്ടമായത്.

ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഡ്രസ്സിങ് റൂം പ്രശ്‌നങ്ങള്‍.

ടീമിനുള്ളിലെ രഹസ്യങ്ങള്‍ ചോരുന്നത്.

Advertisement
Next Article