For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിഡ്നിയില്‍ സര്‍പ്രൈസ് മാറ്റവുമായി ഓസ്‌ട്രേലിയ, കിരീടം നേടാന്‍ രണ്ടും കല്‍പിച്ച്

10:37 AM Jan 02, 2025 IST | Fahad Abdul Khader
UpdateAt: 10:37 AM Jan 02, 2025 IST
സിഡ്നിയില്‍ സര്‍പ്രൈസ് മാറ്റവുമായി ഓസ്‌ട്രേലിയ  കിരീടം നേടാന്‍ രണ്ടും കല്‍പിച്ച്

സിഡ്നിയില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരെ ന്യൂ ഇയര്‍ ടെസ്റ്റിനുളള ഓസ്‌ട്രേലിയന്‍ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി പകരം യുവതാരം ബ്യൂ വെബ്സ്റ്റര്‍ ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിക്കും. ഫോം നഷ്ടപ്പെട്ടതാണ് മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാനുളള കാരണം.

മെല്‍ബണില്‍ 2-1ന് നിര്‍ണായക ലീഡ് നേടിയ ടീമില്‍ ഇതാണ് ഏക മാറ്റം. അതെസയമം ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ വാരിയെല്ലിന് പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കുമെന്ന് സ്ഥിരീകരിച്ചു.

Advertisement

ഈ പരമ്പരയില്‍ മാര്‍ഷിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവസാന അഞ്ച് ഇന്നിംഗ്സുകളിലും അദ്ദേഹത്തിന് രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞില്ല. പെര്‍ത്ത് ടെസ്റ്റിന് ശേഷം പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന്റെ വേഗതയും കുറഞ്ഞിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

'മിച്ചിക്ക് ഈ പരമ്പരയില്‍ റണ്‍സോ വിക്കറ്റുകളോ നേടാന്‍ കഴിഞ്ഞിട്ടില്ല, അതിനാല്‍ ഞങ്ങള്‍ക്ക് ഒരു പുതുമ ആവശ്യമാണെന്ന് തോന്നി, ബ്യൂ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്' കമ്മിന്‍സ് പറഞ്ഞു.

Advertisement

'മിച്ചിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്, കാരണം അദ്ദേഹം ടീമിന് എത്രത്തോളം സംഭാവന നല്‍കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ ഇപ്പോള്‍ ബ്യൂവിന് ഒരു അവസരം നല്‍കാനുള്ള നല്ല സമയമാണിതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു' കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടാസ്മാനിയന്‍ ഓള്‍റൗണ്ടര്‍ വെബ്സ്റ്റര്‍ 2022 മാര്‍ച്ച് മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 57.1 ശരാശരിയോടെ റണ്‍സ് നേടിയിട്ടുണ്ട്. 31.7 ശരാശരിയില്‍ 81 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഒരു ഷെഫീല്‍ഡ് ഷീല്‍ഡ് സീസണില്‍ 900 റണ്‍സും 30 വിക്കറ്റുകളും നേടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സിന് ശേഷമുള്ള ആദ്യ കളിക്കാരനായി വെബ്സ്റ്റര്‍ മാറിയിുന്നു.

Advertisement

ഈ പരമ്പരയ്ക്ക് മുന്നോടിയായി, മക്കായില്‍ നടന്ന ആദ്യ നാല് ദിവസത്തെ മത്സരത്തില്‍ ഇന്ത്യ എയ്ക്കെതിരെ ഓസ്‌ട്രേലിയ എയ്ക്കായി അദ്ദേഹം അപരാജിത അര്‍ദ്ധസെഞ്ച്വറിയും നേടിയിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ രണ്ട് മൂന്ന് വിക്കറ്റ് നേട്ടങ്ങളും കരസ്ഥമാക്കി.

അഞ്ചാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ ഇലവന്‍: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

Advertisement