ദ്രാവിഡ് മാത്രമല്ല, രോഹിത് ശര്‍മയുടെ ഈ ത്യാഗം ആരും അറിഞ്ഞില്ല!
ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും അസാധാരണമായ ഉദാരമനസ്‌കത പ്രകടിപ്പിച്ചതിന്റെ വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്. ദ്രാവിഡ് തന്റെ 2.5 കോടി രൂപ ബോണസ് വേണ്ടെന്ന് വച്ച് സപ്പോര്‍ട്ട് സ്റ്റാഫിന് തുല്യമായ തുക സ്വീകരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, കുറഞ്ഞ വേതനം ലഭിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും തുല്യമായ പ്രതിഫലം ഉറപ്പാക്കുന്നതില്‍ രോഹിത് ശര്‍മയുടെ പങ്ക് നിര്‍ണായകമായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
തുടക്കത്തില്‍, 125 കോടി രൂപ സമ്മാനത്തുക കളിക്കാര്‍ക്കും പരിശീലകര്‍ക്കും റിസര്‍വ് കളിക്കാര്‍ക്കും ഇടയില്‍ വിതരണം ചെയ്യാനായിരുന്നു ബിസിസിഐയുടെ തീരുമാനം. ഇത് ചില സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് വളരെ കുറഞ്ഞ തുക മാത്രമേ ലഭിക്കൂ എന്ന അവസ്ഥ സൃഷ്ടിച്ചു. ഈ അസമത്വം തിരിച്ചറിഞ്ഞ രോഹിത്, എല്ലാവര്‍ക്കും തുല്യ വേതനം വേണം എന്ന നിലപാട് സ്വീകരിക്കുകയായിരുന്നത്രെ. തനിയ്ക്ക് ലഭിക്കുന്ന അഞ്ച് കോടി രൂപ ബോണസില്‍ നിന്ന് ഒരു ഭാഗം മറ്റുള്ളവര്‍ക്ക് നല്‍കാനും രോഹിത്ത് തയ്യാറായി.
രോഹിത്തിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്ന്, ബിസിസിഐ ഒടുവില്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, അനലിസ്റ്റുകള്‍, മസാജര്‍, ഫിസിയോ തുടങ്ങിയ എല്ലാ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും 2 കോടി രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു. ഈ തീരുമാനം രോഹിത്തിന്റെ നേതൃപാടവം മാത്രമല്ല, ടീമിന്റെ വിജയത്തില്‍ പങ്കുവഹിച്ച എല്ലാവരോടും അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥമായ കരുതലും എടുത്തുകാണിക്കുന്നതാണ് ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
രോഹിത്തിന്റെ ഈ മാതൃകാപരമായ പ്രവര്‍ത്തനം ടീമംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് അദ്ദേഹത്തെ ഒരു ബിഗ് ബ്രദറിനെ പോലെ കാണുന്ന യുവ കളിക്കാരില്‍ വലിയ വലിയ ബഹുമാനം നേടിക്കൊടുത്തത്രെ. രോഹിത്തിനെ എളുപ്പത്തില്‍ സമീപിക്കാവുന്ന സ്വഭാവവും ടീമില്‍ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള കഴിവും യുവതാരങ്ങളുടെ ക്യാപ്റ്റനാക്കി രോഹിത്തിനെ മാറ്റിയിരിക്കുകയാണ്.
പ്രശസ്ത സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സാപ്രു, രോഹിത്തിന്റെ നേതൃത്വ ശൈലിയെ പ്രശംസിച്ച്, യുവതലമുറ ക്രിക്കറ്റ് കളിക്കാരുമായി അദ്ദേഹത്തിനുള്ള അതുല്യമായ ബന്ധത്തെ കുറിച്ച് കഴിഞ്ഞ ദിവസം നിരീക്ഷിക്കുകയുണ്ടായി. സാപ്രുവിന്റെ അഭിപ്രായത്തില്‍, രോഹിത് യുവ കളിക്കാരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഒരു ശക്തമായ ബന്ധം സൃഷ്ടിക്കുകയും ചെയ്യ്തത്രെ. രോഹിത് ശര്‍മ്മയുടെ ഈ സമീപനം അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി ഉയര്‍ത്തിയിരിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു.