For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കേരളത്തെ തേടി വില്ലന്റെ വിളയാട്ടം, ആദ്യ ദിനവും വെള്ളത്തിലായി

07:27 PM Oct 26, 2024 IST | Fahad Abdul Khader
UpdateAt: 07:27 PM Oct 26, 2024 IST
കേരളത്തെ തേടി വില്ലന്റെ വിളയാട്ടം  ആദ്യ ദിനവും വെള്ളത്തിലായി

കൊല്‍ക്കത്തയില്‍ കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാല്‍ ടോസ് പോലും കഴിഞ്ഞില്ല. കര്‍ണാടകയ്ക്കെതിരായ കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴയെ തുടര്‍ന്ന് സമനിലയിലായിരുന്നു.

കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴയെ തുടര്‍ന്ന് സമനിലയില്‍ കലാശിച്ചിരുന്നു. വെറും 50 ഓവര്‍ മാത്രമാണ് കര്‍ണാടക-കേരള മത്സരം നടന്നത്.

Advertisement

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ വിജയം മാത്രമാണ് കേരളത്തിന് കളിക്കാനായത്. ഈ മത്സരത്തില്‍ കേരളം വിജയിച്ചിരുന്നു. നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്.

അതെസമയം ബംഗാളിനെതിരായ മത്സരം മലയാളി താരം സഞ്ജു സാംസണ്‍കളിക്കില്ല. നവംബര്‍ 8 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നതിനാല്‍ അതിനുളള മുന്നൊരുക്കത്തിലാണ് സഞ്ജു.

Advertisement

Advertisement