ഹാട്രിക്ക് ഉള്‍പ്പെടെ 10 വിക്കറ്റും അരിഞ്ഞുവീഴ്ത്തി, ഞെട്ടിച്ച് ഇന്ത്യന്‍ യുവപേസര്‍
അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അത്ഭുത ബൗളിംഗ് പ്രകടനവുമായി ബീഹാര്‍ പേസര്‍ സുമന്‍ കുമാര്‍. രാജസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയാമ് സുമന്‍ ചരിത്രം കുറിച്ചത്. മാത്രമല്ല, ഈ മത്സരത്തില്‍ ഒരു ഹാട്രിക്കും സ്വന്തമാക്കി.
36-ാം ഓവറില്‍ മോഹിത് ഭഗ്താനി, അനസ്, സച്ചിന്‍ ശര്‍മ്മ എന്നിവരെയാണ് തുടര്‍ച്ചയായി പുറത്താക്കിയത്. ഈ പ്രകടനത്തോടെ സീസണില്‍ സുമന്റെ വിക്കറ്റ് നേട്ടം 22 ആയി.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം രണ്ടാം തവണ മാത്രമാണ്. ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഹരിയാന പേസര്‍ അന്‍ഷുല്‍ കംബോജ് ആണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.
ദിപേഷ് ഗുപ്തയുടെയും പൃഥ്വി രാജിന്റെയും സെഞ്ച്വറികളുടെ മികവില്‍ ബീഹാര്‍ ആദ്യ ഇന്നിംഗ്‌സില്‍ 467 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ സുമന്‍ കുമാറിന്റെ മിന്നും പ്രകടനത്തില്‍ രാജസ്ഥാന്‍ 182 റണ്‍സിന് പുറത്തായി.