സഞ്ജു പണികൊടുത്തു, അറ്റ്കിന്‍സണെ പുറത്താക്കി ഇംഗ്ലണ്ട്, ടീം പ്രഖ്യാപിച്ചു
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ മാറ്റം. ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച പേസര്‍ ഗസ് അറ്റ്കിന്‍സണെ ഒഴിവാക്കി. പകരം ബ്രൈഡന്‍ കാര്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ആദ്യ മത്സരത്തില്‍ രണ്ട് ഓവറില്‍ നിന്ന് 38 റണ്‍സ് വഴങ്ങിയ അറ്റ്കിന്‍സണ്‍, സഞ്ജു സാംസണിന്റെ ആക്രമണത്തിന് ഇരയായിരുന്നു. സഞ്ജു ഒരൊറ്റ ഓവറില്‍ തന്നെ 22 റണ്‍സ് അടിച്ചെടുത്തു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം:
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെഥല്‍, ജാമി ഓവര്‍ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്.