ബെഡ് റെസ്റ്റ്..?, ഒടുവില്‍ പൊട്ടിത്തെറിച്ച് ജസ്പ്രിത് ബുംറ
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബെഡ് റെസ്റ്റ് നിര്‍ദ്ദേശിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ തളളി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രംഗത്തെത്തി. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈസ്് ഓഫ് ഇന്ത്യ പുറത്തുവിട്ട ഈ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് എക്‌സില്‍ (ട്വിറ്റര്‍) ജസ്പ്രിത് ബുംറ പോസ്റ്റ് ചെയ്തു.
'വ്യാജ വാര്‍ത്തകള്‍ എളുപ്പത്തില്‍ പ്രചരിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഇത് എന്നെ ചിരിപ്പിച്ചു. വിശ്വസനീയമല്ലാത്ത ഉറവിടങ്ങള്‍' ചിരിക്കുന്ന ഇമോജികളോടൊപ്പം ബുംറ കുറിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ബുംറയ്ക്ക് വീട്ടില്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ബംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (സിഒഇ) റിപ്പോര്‍ട്ട് ചെയ്യണമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്ത് തന്നെ ഏതെങ്കിലും പരമ്പരയില്‍ പങ്കെടുക്കുന്നത് അപകടം ചെയ്യുമെന്നും പരിക്ക് വഷളായാല്‍ നീണ്ട വിശ്രമം ആവശ്യമായി വരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ബുംറ വ്യക്തമാക്കിയതോടെ ആരാധകര്‍ക്ക് ആശ്വാസമായി. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ 32 വിക്കറ്റുകള്‍ നേടി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ബുംറ, ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡും സ്വന്തമാക്കിയിരുന്നു.