ഏകദിനം കളിക്കാന്‍ ജയ്‌സ്വാള്‍, സഞ്ജുവിന് ക്രൂരമായ അവഗണന, ടീം ഇന്ത്യയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്‍
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ജോലി ഭാരം ക്രമീകരിക്കുന്നതിനും ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി തയ്യാറെടുക്കുന്നതിനായുമാണ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്.
അതെസമയം ഇതാദ്യമായി യുവതാരം യശസ്വി ജയ്സ്വാള്‍ ഏകദിന ടീമില്‍ ഇടം നേടുമെന്നും സൂചനയുണ്ട്. ബാക്കപ്പ് ഓപ്പണറായാകും ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിലെത്തുക. ഇംഗ്ലീഷ് പര്യടനത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലും ജയസ്വാള്‍ ഏകദിന ടീമില്‍ ഉള്‍പ്പെടും.
ടീം ഇന്ത്യയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്ത ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് മുഹമ്മദ് സിറാജിനും വിശ്രമം നല്‍കാനാണ് സാധ്യത. എന്നാല്‍ ഏകദിനത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലും സിറാജ് ടീമിന്റെ ഭാഗമാകും.
വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. പക്ഷെ ഏകദിനത്തില്‍ സ്വപ്‌ന സമാന റെക്കോര്‍ഡുകളുളള മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ഉണ്ടാകില്ല. ടി20 ടീമില്‍ മാത്രം സഞ്ജു ഒതുങ്ങും.
ജനുവരി 12-ന് ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫെബ്രുവരി 13 വരെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ മാറ്റാന്‍ അനുമതിയുണ്ടാകും.
പ്രധാന മാറ്റങ്ങള്‍:
ബുംറയ്ക്ക് വിശ്രമം
ജയ്സ്വാള്‍ ഏകദിന ടീമില്‍
സിറാജിന് ടി20യില്‍ വിശ്രമം
സുന്ദര്‍, അര്‍ഷ്ദീപ് എന്നിവരെ പരിഗണിക്കുന്നു
സഞ്ജു ടീമില്‍ ഉണ്ടാകില്ല
കൂടുതല്‍ വിവരങ്ങള്‍:
ഇംഗ്ലണ്ട് പരമ്പര ജനുവരി 22-ന് ആരംഭിക്കും
5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്
ഫെബ്രുവരി-മാര്‍ച്ചില്‍ യുഎഇയിലും പാകിസ്ഥാനിലുമായി ചാമ്പ്യന്‍സ് ട്രോഫി നടക്കും