For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പെർത്ത് ടെസ്റ്റ്: തീതുപ്പി ഭുമ്ര; ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ.. മത്സരം ഇപ്പോൾ ഇന്ത്യയുടേത്

03:38 PM Nov 22, 2024 IST | Fahad Abdul Khader
UpdateAt: 03:49 PM Nov 22, 2024 IST
പെർത്ത് ടെസ്റ്റ്  തീതുപ്പി ഭുമ്ര  ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ   മത്സരം ഇപ്പോൾ ഇന്ത്യയുടേത്

പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് അനുകൂലമായി അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് ഓൾഔട്ടായെങ്കിലും, മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയെ 27 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പതിനേഴ് വിക്കറ്റുകളാണ്‌ പേസ് ബൗളർമാരുടെ പറുദീസയായ പെർത്തിൽ ഇന്നത്തെ ദിവസം വീണത്.

Advertisement

ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയത്. 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഓസ്ട്രേലിയയുടെ മുൻനിരയെ തകർത്തു. അരങ്ങേറ്റക്കാരനായ നഥാൻ മക്സ്വീനിയെ 13(10) വീഴ്ത്തിക്കൊണ്ടാണ് ഭുമ്ര തുടങ്ങിയത്. പിന്നാലെ, ഉസ്മാൻ ഖവാജ (8), സ്റ്റീവ് സ്മിത്ത് (0), പാറ്റ് കമ്മിൻസ് (3) തുടങ്ങി മുൻനിര ബാറ്റർമാരെയും ഭുമ്ര വീഴ്ത്തി. മുഹമ്മദ് സിറാജ് 2 വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി ക്യാപ്റ്റൻ ഭുമ്രക്ക് മികച്ച പിന്തുണ നൽകിയതോടെ ഓസീസിന്റെ നടുവൊടിഞ്ഞു. മർനാസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ് എന്നിവരുടെ വിക്കറ്റുകളാണ്‌ സിറാജ് നേടിയത്. അപകടകാരിയായ ട്രാവിസ് ഹെഡിനെ ബൗൾഡ് ആക്കിയാണ് റാണ തന്റെ കന്നിവിക്കറ്റ് സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (0) ദേവ്ദത്ത് പടിക്കലും (0) റണ്ണൊന്നും നേടിയില്ല.. വിരാട് കോഹ്‌ലിയും (5) നിരാശപ്പെടുത്തിയതോടെ ഇന്ത്യ തകർച്ച മണത്തു.

Advertisement

മികച്ച രീതിയിൽ കളിച്ച കെഎൽ രാഹുലും 26 (74) പുറത്തായതോടെ ഇന്ത്യ മറ്റൊരു തകർച്ചയിലേക്ക് എന്ന് ഏവരും കരുതി. ഒരു ഘട്ടത്തിൽ 73 റൺസിന് 6 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും (37) നിതീഷ് കുമാർ റെഡ്ഡിയും (41) ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ, പന്ത് പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. ഹർഷിത് റാണ (7), ബുംറ (8), റെഡ്ഡി (41) എന്നിവരും പെട്ടെന്ന് പുറത്തായി. ഇതോടെ 150 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

Advertisement

ഓസ്ട്രേലിയയ്ക്കു വേണ്ടി ജോഷ് ഹേസൽവുഡ് 4 വിക്കറ്റും, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

പ്രധാന പോയിന്റുകൾ:

  • ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് ഓൾഔട്ട്
  • ഓസ്ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ്
  • ജസ്പ്രീത് ബുംറ 4 വിക്കറ്റുകൾ വീഴ്ത്തി
  • മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ വീഴ്ത്തി
  • ഹർഷിത് റാണ ഒരു വിക്കറ്റ് വീഴ്ത്തി

ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കാണ് മത്സരത്തിൽ മുൻതൂക്കം. ഓസ്ട്രേലിയ ഇപ്പോഴും 83 റൺസിന് പിന്നിലാണ്. ബുംറയുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു.

Advertisement