For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഭുമ്ര തീയായി, ഓസീസ് തകർന്നടിഞ്ഞു; ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് നിർണായക ലീഡ്

09:57 AM Nov 23, 2024 IST | Fahad Abdul Khader
UpdateAt: 10:02 AM Nov 23, 2024 IST
ഭുമ്ര തീയായി  ഓസീസ് തകർന്നടിഞ്ഞു  ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് നിർണായക ലീഡ്

പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നിർണായകമായ ലീഡ് സ്വന്തമാക്കി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങി ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യ, നായകൻ ജസ്പീത് ഭുമ്രയുടെ തകർപ്പൻ ബൗളിങ്ങിന്റെ ബലത്തിൽ ഓസീസിനെ 104 റൺസിന് ഓൾ ഔട്ടാക്കി. ഇന്നിങ്സിൽ നിർണായകമായ 46 റൺസിന്റെ ലീഡോടെ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങാം. ജസ്പീത് ഭുമ്രയുടെ തകർപ്പൻ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.

ആദ്യ ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലായിരുന്ന ഓസ്ട്രേലിയ, രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ അവസാന സ്പെഷ്യലിസ്റ്റ് ബാറ്ററായ അലക്സ് കാരിയെ ഭുമ്ര വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചതോടെ ഓസീസിന്റെ പതനം ഉറപ്പായി. തുടർന്ന് ഹർഷിത് റാണയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ഓസീസ് 104 റൺസിന് ഓൾഔട്ടായി.

Advertisement

ആദ്യ ദിനം തന്നെ പെർത്തിൽ 17 വിക്കറ്റുകളാണ്‌ ഇരു ടീമിലെയും ബൗളർമാർ വാരിക്കൂട്ടിയത്. മത്സരം ഓരോ സെഷനും കഴിയുന്തോറും ബാറ്റിങ് കൂടുതൽ ദുഷ്കരമാവും എന്ന് കരുതപ്പെടുന്ന പിച്ചിൽ 46 റൺസ് ലീഡ് വളരെയധികം നിർണായകമാണ്.

5 വിക്കറ്റുകൾ വീഴ്ത്തി ബുംറ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചപ്പോൾ. ഹർഷിത് റാണ 3 വിക്കറ്റും, മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഐതിഹാസിക വിജയം ഇന്ത്യൻ ടീമിന് അനിവാര്യമാണ്. ആദ്യ ഇന്നിങ്സിനേക്കാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഓസീസിനെ കൂടുതൽ സമ്മർദ്ധത്തിലേക്ക് തള്ളിവിടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Advertisement

Advertisement
Advertisement