Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുവിന് ഈ മരണ ട്രാപില്‍ നിന്നും കരകയറാന്‍ ആകുമോ?

01:04 PM Jan 29, 2025 IST | Fahad Abdul Khader
UpdateAt: 01:04 PM Jan 29, 2025 IST
Advertisement

സംഗീത് ശേഖര്‍

Advertisement

ക്വാളിറ്റി ഷോര്‍ട്ട് പിച്ച് ഫാസ്റ്റ് ബൗളിംഗ് തന്നെയാണ് സഞ്ജു സാംസണെ ഈ സീരീസില്‍ കുഴക്കുന്നത്. സഞ്ജു ഷോര്‍ട്ട് പിച്ച് അറ്റാക്ക് പ്രതീക്ഷിച്ചു തന്നെയാണ് നില്‍ക്കുന്നത്.ക്രീസില്‍ ഡീപ് ആയി നിന്നു ഷോര്‍ട്ട് ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സ്ഥിരമായി സ്‌കോര്‍ ചെയ്യുന്ന മറ്റു പന്തുകളില്‍ സ്‌ക്കോറിങ് നടക്കുന്നില്ല.റാമ്പ്, അപ്പര്‍ കട്ട് തുടങ്ങിയ ഷോട്ടുകള്‍ സ്വതവേ കളിക്കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ട്. ആത്മവിശ്വാസം കിട്ടുന്നത് വരെ റിസ്‌ക് എടുക്കാതെ റിസ്റ്റ് റോള്‍ ചെയ്തു കൊണ്ടുള്ള പുള്ളുകളിലൂടെ ഷോര്‍ട്ട് പിച്ച് ബൗളിങ്ങിനെ നേരിടാവുന്നതാണ്. ക്രീസിലേക്ക് ഡീപ് ആയി പോകുന്നതിനു പകരം ഫോര്‍വെഡ് പ്രസ് ശ്രമിക്കുന്നത് ഫുള്‍ പന്തുകളെ നേരിടാനും ഷോര്‍ട്ട് പിച്ച് വരുമ്പോള്‍ കുറേക്കൂടെ ഈസിയായി വെയിറ്റ് ബാക്ക് ഫുട്ടിലേക്ക് ഷിഫ്റ്റ് ചെയ്ത് പുള്‍ & ഹുക് കളിക്കാനും സഹായിക്കുമെങ്കിലും ഓരോ കളിക്കാരനും അയാള്‍ക്ക് comfortable ആയുള്ള രീതികളാണല്ലോ സ്വീകരിക്കുന്നത്.

ആര്‍ച്ചര്‍ & വുഡ് ജോഡിയുടെ എക്‌സ്ട്രാ പേസ് ആണ് പ്രശ്‌നമാകുന്നത്. എക്‌സ്പ്രസ് പേസ് എന്നത് ഒരു നോര്‍മല്‍ ഓപ്പണര്‍ അല്ലാത്ത സഞ്ജുവിന് പലപ്പോഴും പ്രശ്‌നമാണ്. 145 പ്ലസ് കി. മി വേഗതയിലാണ് മിക്ക പന്തുകളും വരുന്നത്, കൂടെ ജോഫ്രയുടെ റിലീസ് പോയന്റ് ക്രിയേറ്റ് ചെയ്യുന്ന എക്‌സ്ട്രാ ബൗണ്‍സ് കൂടെയാകുമ്പോള്‍ ബാക്ക് ഫുട്ടില്‍ റെഡിയാണെങ്കില്‍ കൂടെ ബാറ്റര്‍ hurried ആവുകയാണ്. Cramped for room എന്ന അവസ്ഥയിലും ഷോട്ട് കളിക്കുന്നു, പുറത്താവുന്നു. I think the ball hits high on the bat. മിസ് ടൈം ആവുന്നത് അത് കൊണ്ടാണ്.ആര്‍ച്ചറുടെ പേസും ബൗണ്‍സും ജഡ്ജ് ചെയ്യുക എന്നത് മാത്രമാണ് വഴി. ഈ സീരീസില്‍ ഇതുവരെ ഇംഗ്‌ളീഷ് ബൗളര്‍മാര്‍ ഈ തന്ത്രമാണ് ഉപയോഗിച്ചത്, ഇനിയും അത് തന്നെ പ്രതീക്ഷിക്കാം എന്നിരിക്കെ ഷോര്‍ട്ട് പിച്ച് ആക്രമണം കൗണ്ടര്‍ ചെയ്യാതെ വേറെ നിവൃത്തിയില്ല.ടി ട്വന്റിയില്‍ അധികം പന്തുകള്‍ ലീവ് ചെയ്യുന്നതിനോ ഡക്ക് ചെയ്യുന്നതിനോ അവസരങ്ങളില്ല എന്നിരിക്കെ സ്‌ട്രോക്കുകള്‍ കളിച്ച് കൊണ്ടല്ലാതെ അതിജീവനം സാധ്യവുമല്ല.

Advertisement

ഈ ഫോര്‍മാറ്റില്‍ ഒരു കളിക്കാരനില്‍ നിന്നും എപ്പോഴും വമ്പന്‍ സ്‌ക്കോറുകള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നിരിക്കെ പുറത്താവുന്ന രീതി മാത്രമാണ് ഇവിടെ പ്രശ്‌നം.ഈ ലെവലില്‍ നിങ്ങള്‍ ദൗര്‍ബല്യങ്ങള്‍ പുറത്തു വന്നു ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കണം.ഓഫ് സ്റ്റമ്പിനു പുറത്തു വിരാട് കോഹ്ലി നേരിടുന്നത് പോലൊരു ഇഷ്യു തന്നെയാണിതും. സ്‌ക്കോറിങ് ഒരു വിഷയമാകാതെ പന്തുകള്‍ ഒഴിവാക്കാനുള്ള അവസരം ഇഷ്ടം പോലെയുള്ള ടെസ്റ്റ് പോലൊരു ഫോര്‍മാറ്റില്‍ അത്തരമൊരു പ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കുമ്പോള്‍ തീര്‍ച്ചയായും സഞ്ജുവിനും അവസരങ്ങള്‍ ലഭിക്കണം. പോസിറ്റീവ് ആയ കാര്യം സഞ്ജു കഠിന പരിശ്രമം നടത്തുന്നുണ്ട് എന്നതാണ്.മാനേജ്മെന്റ് സപ്പോര്‍ട്ട് കൂടെയുള്ള സ്ഥിതിക്ക് സഞ്ജു സാംസണ്‍ ഇതില്‍ നിന്നും പുറത്തു വരുമെന്ന് തന്നെ കരുതുന്നു..????

Advertisement
Next Article