'അദ്ദേഹമത് എങ്ങനെ മനസ്സിലാക്കിയെന്ന് വിശ്വസിക്കാനാകുന്നില്ല' അമ്പരപ്പിക്കുന്ന ധോണി ലെഗസി വെളിപ്പെടുത്തി അശ്വിന്‍
ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് ലഹരിയിലാണല്ലോ ഇന്ത്യന്‍ കായിയ ലോകം. ഇപ്പോഴിതാ 2013-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഫൈനലില്‍ ജോനാഥന്‍ ട്രോട്ടിനെ പുറത്താക്കാന്‍ എം.എസ്. ധോണി നല്‍കിയ വിലപ്പെട്ട ടിപ്പ് തന്നെ സഹായിച്ചതായാണ് രവിചന്ദ്രന്‍ അശ്വിന്‍ വെളിപ്പെടുത്തി.
മഴമൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍, വിരാട് കോഹ്ലിയുടെ 43 റണ്‍സിന്റെ മികച്ച ഇന്നിംഗ്സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 129/7 എന്ന സ്‌കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് ആറാം ഓവറില്‍ ധോണി അശ്വിനോട് റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
'ട്രോട്ടിനെതിരെ ഓവര്‍ ദി വിക്കറ്റ് ബൗള്‍ ചെയ്യരുത്; റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യൂ. അവന്‍ ലെഗ് സൈഡില്‍ കളിക്കാന്‍ ശ്രമിക്കും, പന്ത് തിരിഞ്ഞാല്‍ അവന്‍ സ്റ്റമ്പിംഗ് ആകും,' ധോണി പറഞ്ഞതായി അശ്വിന്‍ ജിയോഹോട്ട്സ്റ്റാറിലെ 'അണ്‍ബീറ്റണ്‍: ധോണിയുടെ ഡൈനാമൈറ്റ്സ്' എന്ന പരിപാടിയില്‍ വെളിപ്പെടുത്തി.
അശ്വിന്റെ പന്ത് ലെഗ് സൈഡിലേക്ക് തിരിഞ്ഞു, ട്രോട്ട് ക്രീസില്‍ നിന്ന് പുറത്തായി. ധോണി മിന്നല്‍ വേഗത്തില്‍ ബെയ്ല്‍സ് ഊരുകയും ചെയ്തു. ട്രോട്ട് ലെഗ് സൈഡിലേക്ക് ഫ്‌ലിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.
മത്സരത്തില്‍ ഇയോയിന്‍ മോര്‍ഗനും രവി ബോപ്പാറയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ധോണിയുടെ മികച്ച ക്യാപ്റ്റന്‍സിയും ഇഷാന്ത് ശര്‍മ്മയുടെ തിരിച്ചുവരവും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഫെബ്രുവരി 20 ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.