എല്ലാവരേയും ടീമില്‍ ചേര്‍ക്കാനാകില്ല, കരുണിനോട് ചീഫ് സെലക്ടറുടെ തുറന്ന് പറച്ചില്‍
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടം കാഴ്ച്ചവെത്തുന്ന മലയാളി താരം കരുണ്‍ നായര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. മുംബൈയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇക്കാര്യം അറിയിച്ചത്.
'750+ ശരാശരി അവിശ്വസനീയമാണ്,' നായരുടെ വിജയ് ഹസാരെ ട്രോഫി പ്രകടനത്തെ പരാമര്‍ശിച്ച് അഗാര്‍ക്കര്‍ പറഞ്ഞു. 'എന്നാല്‍, 15 സ്ഥാനങ്ങള്‍ മാത്രമുള്ളതിനാല്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ല'
ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 752 റണ്‍സ് നേടിയ നായര്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമിലെ സ്ഥിരം താരങ്ങളുടെ സാന്നിധ്യം നായര്‍ക്ക് തിരിച്ചടിയായി.
മുഹമ്മദ് ഷമി 2023ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.