'ആ ത്യാഗം അനിവാര്യമായിരുന്നു'; തിലക് വർമയുടെ സെഞ്ചുറിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ സൂര്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവതാരം തിലക് വർമ്മയുടെ മെയ്ഡൻ സെഞ്ച്വറിയുടെ ബലത്തിലാണ് നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തകർത്തത്. മത്സരത്തിന് പിന്നാലെ, യുവതാരത്തിന്റെ മിന്നും സെഞ്ചുറിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ സെഞ്ച്വറി നേടിയ തിലകിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള അവസരം നൽകിയത് സൂര്യയായിരുന്നു.
രണ്ടാം ടി20യിൽ 20 പന്തിൽ നിന്ന് 20 റൺസ് നേടിയതിന് ശേഷം തിലക് തന്നെ സമീപിച്ച് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് സൂര്യയുടെ വെളിപ്പെടുത്തൽ.. ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തിൽ തന്നെ സഞ്ജു സാംസൺ ഡക്കായി പുറത്തായതോടെ, സർപ്രൈസ് എൻട്രിയായാണ് തിലക് ക്രീസിലെത്തിയത്. എന്നാൽ, ഇത് നേരത്തെ തീരുമാനിക്കപ്പെട്ടതായിവരുന്നുവെന്നും, യുവതാരത്തിന്റെ ആഗ്രഹപ്രകാരം താൻ തന്റെ ബാറ്റിങ് പൊസിഷൻ, ത്യജിച്ചതാണെന്നും സൂര്യ വെളിപ്പെടുത്തുന്നു..
"ഗ്കെബെർഹയിൽ വെച്ച് തിലക് എന്റെ മുറിയിൽ വന്ന് പറഞ്ഞു, 'മൂന്നാം നമ്പറിൽ എനിക്ക് ഒരു അവസരം തരൂ, എനിക്ക് നന്നായി കളിക്കണം'. സൂര്യ പറയുന്നു..
“സെഞ്ചൂറിയനിൽ സഞ്ജു ഔട്ട് ആയതോടെ ഞാൻ തിലകിനോട് ആവശ്യപ്പെട്ടു; 'പുറത്തുപോയി നിന്റെ കഴിവ് തെളിയിക്കൂ'. അവൻ അത് അക്ഷരംപ്രതി നടപ്പിലാക്കുകയും ചെയ്തു." സൂര്യകുമാർ തന്നെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത്. എന്നാൽ തിലകിന്റെ അഭ്യർത്ഥന മാനിച്ച് സൂര്യ ആ സ്ഥാനം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
സൂര്യകുമാർ യാദവ് (ഇന്ത്യൻ ക്യാപ്റ്റൻ):
"വളരെ സന്തോഷം. ടീം മീറ്റിംഗുകളിൽ ഞങ്ങൾ സംസാരിച്ച കാര്യങ്ങളും, ഞങ്ങൾ കളിക്കാൻ ആഗ്രഹിച്ച ക്രിക്കറ്റ് ശൈലിയും ഗ്രൗണ്ടിൽ പ്രകടമായി. യുവതാരങ്ങൾ നിർഭയമായി കളിച്ചു കുറച്ച് ഇന്നിംഗ്‌സുകളിൽ പുറത്തായാലും, ടീം അവരുടെ ഉദ്ദേശ്യത്തെയും അവരുടെ പ്രതിഭയെയും പിന്തുണയ്ക്കുക തന്നെ ചെയ്യും. ഞങ്ങൾ ശരിയായ ദിശയിലാണെന്ന് എനിക്ക് തോന്നുന്നു.
തിലക് വർമ്മയെക്കുറിച്ച് എനിക്ക് എന്ത് പറയാൻ കഴിയും. അവൻ (ഗ്കെബെർഹയിൽ) എന്നെ സമീപിച്ച് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യിക്കാമോ എന്ന് ചോദിച്ചു. ഞാൻ അവനോട് പറഞ്ഞു, ഇത് അവന്റെ ദിവസമാണെന്നും അവൻ ആസ്വദിക്കണമെന്നും. അവന് എന്തുചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു, തീർച്ചയായും അവൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും (പുഞ്ചിരിക്കുന്നു). അവൻ അത് ആവശ്യപ്പെട്ടു, ഡെലിവർ ചെയ്യുകയും ചെയ്തു"