ഗംഭീറിന്റേയും ചീട്ട് കീറുന്നു, ഹെഡ് കോച്ച് സ്ഥാനം കൈയ്യാലപ്പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ നീക്കം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍ ഗംഭീറിന് പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായത്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി.
എന്നാല്‍ ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീം കാര്യമായ നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ല. കരാര്‍ കാലാവധിയെ മാത്രം ആശ്രയിച്ചല്ല തീരുമാനമെടുക്കുക, മറിച്ച് ഫലമാണ് പ്രധാനമെന്ന് ബിസിസിഐ വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഗംഭീര്‍ തുടക്കം കുറിച്ചെങ്കിലും തുടര്‍ന്നുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടു. 27 വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര നേടുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ വൈറ്റ്വാഷ് നേരിട്ടു. സ്വന്തം നാട്ടില്‍ ഇന്ത്യ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ 0-3ന് പരാജയപ്പെടുന്നത്.
ചുരുക്കത്തില്‍:
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചാല്‍ ഗംഭീറിന് പരിശീലക സ്ഥാനം നഷ്ടമായേക്കാം.
ഗംഭീറിന് കീഴില്‍ ഇന്ത്യ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ല.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു.
ഫലത്തെ അടിസ്ഥാനമാക്കിയാണ് ബിസിസിഐ തീരുമാനമെടുക്കുക