Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചാമ്പ്യന്‍സ് ട്രോഫി , ടീം ഇന്ത്യയ്ക്ക് ലഭിക്കുക പന്തിന്റെ ഐപിഎല്‍ തുകയേക്കാള്‍ വളരെ കുറവ്

05:31 PM Mar 10, 2025 IST | Fahad Abdul Khader
Updated At : 05:31 PM Mar 10, 2025 IST
Advertisement

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍. 2.24 മില്യണ്‍ ഡോളര്‍ (ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാനത്തുകയായി ടീം ഇന്ത്യയ്ക്ക് ലഭിച്ചത്.

Advertisement

എന്നാല്‍, ഐപിഎല്ലില്‍ ഇത്തവണ റിഷഭ് പന്തിന് ലഭിക്കാന്‍ പോകുന്ന തുകയേക്കാള്‍ കുറവാണ് ഇതെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പുകളായ ന്യൂസിലന്‍ഡ് ടീമിന് 1.12 മില്യണ്‍ ഡോളറാണ് (ഏകദേശം 9.72 കോടി രൂപ) ലഭിക്കുക. സെമിഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും 5.4 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.

Advertisement

അഞ്ചാം സ്ഥാനത്തെത്തിയ അഫ്ഗാനിസ്ഥാനും ആറാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിനും മൂന്ന് കോടി രൂപ വീതവും സമ്മാനത്തുകയായി ലഭിക്കും. ഏഴാം സ്ഥാനത്തെത്തിയ പാകിസ്ഥാനും എട്ടാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിനും 1.21 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ആകെ 6.9 മില്യണ്‍ ഡോളറാണ് (ഏകദേശം 59.9 കോടി രൂപ) ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ സമ്മാനത്തുകയായി വിതരണം ചെയ്തത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിതരണം ചെയ്തതിനേക്കാള്‍ 53 ശതമാനം തുകയുടെ വര്‍ധനവ് ഇത്തവണ വരുത്തിയിരുന്നു. 2017-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആകെ വരുമാനത്തുക 4.5 മില്യണ്‍ ഡോളര്‍ (39.29 കോടി രൂപ) ആയിരുന്നു. ചാമ്പ്യന്‍മാരായ പാകിസ്ഥാന് 2.2 മില്യണ്‍ ഡോളറായിരുന്നു പ്രതിഫലം.

Advertisement
Next Article