രോഹിത് വീണ്ടും അച്ഛനായി; ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്തും
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ഇരുവര്‍ക്കും ജനിച്ചത്. കുഞ്ഞിനും അമ്മയ്ക്കും സുഖമാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018-ല്‍ ജനിച്ച സമൈരയ്ക്ക് ശേഷം ഇരുവര്‍ക്കും ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്. കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് പൂര്‍ണ സജ്ജനായി ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ടെസ്റ്റില്‍ രോഹിത് കളിക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കുഞ്ഞ് ജനിച്ച സാഹചര്യത്തില്‍ രോഹിത് പരമ്പരയ്ക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിലെത്തുമെന്നാണ് പുതിയ വിവരം.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് പിതൃത്വ അവധിയിലായിരുന്നു. ഈ മാസം 22-ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയില്‍ പരിശീലനം നടത്തിയിരുന്നു.
ആദ്യ ടെസ്റ്റില്‍ രോഹിത് കളിക്കുന്നില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക