സഞ്ജുവിന് 10ല്‍ 9, ഹാര്‍ദ്ദിക്കിന് 7, റേറ്റിംഗ് ഇന്ത്യന്‍ താരങ്ങള്‍ക്ക് റേറ്റിംഗ് പ്രഖ്യാപിച്ച് യൂണിവേഴ്‌സല്‍ ബോസ്
ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ടി20 ഇതിഹാസം ക്രിസ് ഗെയ്ല്‍ ഐപിഎല്‍ സീസണിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി റേറ്റിംഗ് നല്‍കിയിരിക്കുകയാണ. ഈ സീസണിലെ കളത്തിലെ മികവിനൊപ്പം താരങ്ങളുടെ വ്യക്തിഗതമായ കഴിവും ഗെയ്ല്‍ പരിഗണിച്ചിട്ടുണ്ട്. ഗെയ്ല്‍ നല്‍കിയ റേറ്റിംഗുകളിലൂടെ ഒരു സഞ്ചാരം നടത്താം.
മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സഞ്ജു സാംസണിന് ലഭിച്ച റേറ്റിംഗ്. ഗെയ്ല്‍ സഞ്ജുവിന് 10-ല്‍ 9 മാര്‍ക്ക് നല്‍കിയിരിക്കുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് രണ്ട് മത്സരങ്ങളില്‍ അത്ര മികച്ച ഫോമില്‍ അല്ലായിരുന്നു സഞ്ജു. അവസാന മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയ സഞ്ജു ടീമിന് 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചിരുന്നു. എന്നിരുന്നാലും, സഞ്ജുവിന്റെ അപകടകരമായ ബാറ്റിംഗ് ശൈലിയെ ഗെയ്ല്‍ പ്രശംസിച്ചു.
രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജുവിന്റെ സഹതാരമായ യശസ്വി ജയ്‌സ്വാളിനും ഗെയ്ല്‍ 10-ല്‍ 9 റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഈ സീസണില്‍ ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്ന് വലിയ സ്‌കോറുകള്‍ പിറവിയെടുത്തട്ടില്ലെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായി ഗെയ്ല്‍ ജയ്‌സ്വാളിനെ വിലയിരുത്തുന്നു.
ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവിനും 9 പോയിന്റാണ് ഗെയ്ലിന്റെ പട്ടികയില്‍. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് 10-ല്‍ 7 റേറ്റിംഗ് മാത്രമാണ് ഗെയ്ല്‍ നല്‍കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം അഭിഷേക് ശര്‍മ്മയാണ് ഗെയ്ലിന്റെ ശ്രദ്ധ നേടിയ മറ്റൊരു താരം. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്ന അഭിഷേകിന് ഗെയ്ല്‍ 8 പോയിന്റ് നല്‍കി.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ഗെയ്ലിന്റെ റേറ്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പന്ത് 10-ല്‍ 8 മാര്‍ക്ക് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും ഗെയ്ല്‍ 8 റേറ്റിംഗ് വീതം നല്‍കിയിട്ടുണ്ട്.
ഗെയ്ലിന്റെ ഈ വിലയിരുത്തലുകള്‍ ഇന്ത്യന്‍ താരങ്ങളുടെ ഇപ്പോഴത്തെ പ്രകടനത്തെയും അവരുടെ ഭാവി സാധ്യതകളെയും കുറിച്ചുള്ള ഒരു ചിത്രം നല്‍കുന്നു. സഞ്ജുവിനും ജയ്‌സ്വാളിനും ലഭിച്ച ഉയര്‍ന്ന റേറ്റിംഗ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണ്.