Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

പറവയല്ല, വിമാനമല്ല, ക്യാച്ചുകളുടെ മാതാവിനെ കണ്ടെത്തി ആന്‍ഡേഴ്‌സണ്‍, വിശ്വസിക്കാനാകുമോ?

12:51 PM Jul 27, 2024 IST | admin
UpdateAt: 12:51 PM Jul 27, 2024 IST
Advertisement

മേജര്‍ ലീഗ് ക്രിക്കറ്റിലെ ചലഞ്ചറില്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെതിരെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോ നായകന്‍ കോറി ആന്‍ഡേഴ്‌സന്റെ ഒരു മിന്നല്‍ പ്രകടനം എല്ലാം മാറ്റി മറിക്കുകയായിരുന്നു.

Advertisement

ഡാളസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സാന്‍ ഫ്രാന്‍സിസ്‌കോ യൂണി കോണ്‍സ് മികച്ച സ്‌കോറാണ് നേടിയത്. ഫിന്‍ അലന്റെ സ്‌ട്രോക്ക് നിറഞ്ഞ സെഞ്ച്വറി മികവിലെ (53 പന്തില്‍ 101) യൂണികോണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ ഡു പ്ലെസിസ് വെറും 22 പന്തില്‍ 45 റണ്‍സ് നേടി തകര്‍ത്തടിച്ചു. എന്നാല്‍ മിഡ് ഓഫില്‍ ആന്‍ഡേഴ്‌സണ്‍ നടത്തിയ അതിശയകരമായ ഒറ്റ കൈയ്യന്‍ ക്യാച്ച് ക്യാച്ച് ദക്ഷിണാഫ്രിക്കന്‍ വെറ്ററനെ നിര്‍ഭാഗ്യകരമായി പുറത്താക്കുകയായിരുന്നു.

സൂപ്പര്‍ കിംഗ്സിന്റെ റണ്‍-ചേസിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. സ്‌കോര്‍ബോര്‍ഡ് വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് എന്ന നിലയിലായിരുന്നു. പേസ് ബൗളര്‍ കാര്‍മി ലെ റൂക്സിനെതിരെ കൂറ്റനടിയ്ക്ക് ശ്രമിച്ച ഡു പ്ലെസിസിന് പിഴക്കുകയായിരുന്നു. പന്ത് മിഡ് ഓഫിന് മുകളിലൂടെ പറന്നെങ്കിലും ഒരു പക്ഷിയെ സമാനം ഇടംകൈ കൊണ്ട് ആന്‍ഡേഴ്‌സണ്‍ പിടിയ്ക്കുകയായിരുന്നു. ആ കാഴ്ച്ചയും വിജയാഹ്ലാദവും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

Advertisement

അതെസമയം മത്സരത്തില്‍ സാണ്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍ വിജയിച്ച് ഫൈനലില്‍ കടന്നു. ഡുപ്ലെസിസിനെ കൂടാതെ ഡെവോണ്‍ കോണ്‍വെ (38 പന്തില്‍ 62 റണ്‍സ്) ജോഷ്വ ട്രംപ് (36 പന്തില്‍ 56 റണ്‍സ്) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയെങ്കിലും 10 റണ്‍സിന് പരാജയപ്പെടാനായിരുന്നു സൂപ്പര്‍ കിംഗ്‌സിന്റെ വിധി. ഈ മാസം 29 ന് കിരീടപ്പോരാട്ടത്തിനായി വാഷിംഗ്ടണ്‍ ഫ്രീഡത്തെ സാന്‍ഫ്രാന്‍സിസ്‌കോ യൂണികോണ്‍ നേരിടും.

Advertisement
Next Article