സഞ്ജു എല്ലാം നശിപ്പിച്ചു, വലിയ മുന്നറിയിപ്പുമായി ആഗോര വിമര്‍ശനം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ക്രിക്കറ്റ് അനലിസ്റ്റ് പ്രസന്ന അഗോരം മലയാളി ാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ സഞ്ജുവിന്റെ പ്രകടനത്തെ അദ്ദേഹം പരിഹസിച്ചു.
'ബാറ്റിങ്ങിലെ സ്ഥിരതയെക്കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. സഞ്ജു സാംസണിനെ നോക്കൂ, ഇതാണ് സ്ഥിരത. അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്രയും കഴിവുറ്റ മറ്റൊരു താരം ലോകത്തില്‍ മറ്റാരുമില്ല. ഇക്കാര്യം ഞാന്‍ ഒരിക്കല്‍ക്കൂടി പറയുകയാണ്,' പ്രസന്ന തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'രണ്ട് സെഞ്ച്വറി, പിന്നാലെ രണ്ട് പൂജ്യം. രണ്ടിലും മൂന്ന് ബോളുകള്‍ വീതം നേരിടുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം സ്ഥിരതയെന്നത് എല്ലാ തവണയും 20 ബോളുകളെങ്കിലും നേരിടുകയെന്നതാണ്,' പ്രസന്ന കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നാലാം ടി20യിലും സഞ്ജു പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് വീണ്ടും തുടക്കം മുതല്‍ തുടങ്ങേണ്ടിവരുമെന്നും പ്രസന്ന മുന്നറിയിപ്പ് നല്‍കി.