ഏഷ്യന്‍ ടീമുകളെല്ലാം ക്രിക്കറ്റില്‍ മറ്റൊരു ലെവലായി ഉയരുന്നു, ബംഗ്ലാദേശ് ഒഴികെ
ഷെരീഫ് എസ്
ബംഗ്ലാദേശ് ഒഴികെ ഏഷ്യന്‍ ടീമുകളെല്ലാം ഇപ്പൊ അത്യാവശ്യം നല്ല രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ട്.
ഇതില്‍ ശ്രീലങ്കയെയും പാകിസ്ഥാനെയും നമ്മള്‍ക്ക് പുരോഗതിയിലേക്ക് വരുവാണെന്ന് പറയാന്‍ പറ്റില്ല.. കാരണം അവര്‍ പ്രതാഭ കാലത്തിലേക്ക് തിരിച്ചു വരവിന്റെ വഴിയിലാണ്.
ഒരു കാലത്ത് ഇന്ത്യക്ക് ഒത്ത എതിരാളികള്‍ ആയിരുന്നു ഇവര്‍ രണ്ട് പേരും.,,, ചിലപ്പോളൊക്കെ ഇന്ത്യക്ക് മേലെയും.. ?? പിന്നീട് ഇതിഹാസങ്ങള്‍ വിരമിച്ചപ്പോള്‍ ഇവരെല്ലാം വെറും കടലാസ് സിംഹങ്ങള്‍ ആയി ഒതുങ്ങി.
പക്ഷെ ശ്രീലങ്ക ഏതാണ്ട് ഇപ്പൊ കടലാസ് സിംഹകുഞ്ഞിന് ജീവന്‍ വെച്ചപോലെ പിച്ച വെച്ചു നടക്കാന്‍ തുടങ്ങി.. വരും കാലത്ത് ഇന്ത്യക്ക് ഒരു വന്‍ വെല്ലുവിളി തന്നെ ആവും.??
പിന്നെ അഫ്ഗാനെ പറ്റി പ്രേത്യേകം പറയേണ്ട കാര്യമില്ലല്ലോ.. ??????
അവരുടെ വളര്‍ച്ച പെട്ടന്നാണ് എന്ത് നല്ല താരങ്ങളാ അഫ്ഗാനില്‍ ഉദിച്ചു വരുന്നത്. കഴിഞ്ഞ ACC tournament കണ്ടവര്‍ക്ക് അറിയാം ഏഷ്യയിലെ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും വല്യ ശക്തി അഫ്ഗാനായി മാറുമെന്ന്.. 22 വയസ്സുള്ള ഗുര്‍ബാസ് തന്നെ അതിനു വല്യ ഉദാഹരണമാണ്..!
പിന്നെയുള്ളത് (attitude 100% performance 0 % ടീംസ് ആണ് ) ആരാണെന്ന് കണ്ടു പിടിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മഷിയിട്ട് നോക്കേണ്ടി വരില്ലെന്ന് തോന്നുന്നു.?? എവിടെ തുടങ്ങിയോ അവിടെ തന്നെ നില്‍ക്കുന്നത് കൊണ്ട് അവരെക്കുറിച്ചു പ്രേത്യേകം ഒന്നും പറയാനില്ല…
Bytheby ഈ ഫോട്ടോയില്‍ കാണുന്നത് കുശാല്‍ മെന്‍ഡിസ് ഇന്ന് ന്യൂസിലന്‍ഡിന് എതിരെ കളിച്ച ഇനിങ്‌സാണ്. കളിയില്‍ ഫെര്‍ണാണ്ടോ കൂടി സെഞ്ച്വറി അടിച്ചിട്ടുണ്ട്. നിശ്ചിത ഓവറിന് നാല് ബോള്‍ ബാക്കി നില്‍ക്കെ മഴ വന്നതിനെ തുടര്‍ന്ന് ശ്രീലങ്ക 325/5 എന്ന നിലയില്‍ കളി നിര്‍ത്തി വെച്ചു..!