ഹാര്‍ദ്ദിക്കിനേയും ക്രുനാലിനേയും ഗോള്‍ഡണ്‍ ഡെക്കാക്കി, അവിശ്വസനീയ റെക്കോര്‍ഡുമായി ശ്രേയസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്രം സൃഷ്ടിച്ച് യുവ സ്പിന്നര്‍ ശ്രേയസ് ഗോപാല്‍. ഇന്‍ഡോറില്‍ കര്‍ണാടകയും ബറോഡയും തമ്മിലുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലാണ് ശ്രേയസ് ഗോപാല്‍ ചരിത്രമെഴുതിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് തവണ ഹാട്രിക്ക് നേടുന്ന ആദ്യ താരമായാണ് ശ്രേയസ് മാറിയത്.
ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഎസ്‌കെ സ്വന്തമാക്കിയതിന് പിന്നാലെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടയ്ക്കായി കളിക്കാനിറങ്ങിയപ്പോഴാണ് ശ്രേയസിന്റെ തകര്‍പ്പന്‍ ബൗളിംഗ പ്രകടനം. ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്ച നടന്ന കര്‍ണാടക-ബറോഡ മത്സരത്തിനിടെയായിരുന്നു ഇത്.
കര്‍ണാടക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മത്സരത്തിന്റെ 11-ാം ഓവറില്‍ ആണ് ഗോപാല്‍ ആഞ്ഞടിച്ചത്. ഓവറിന്റെ ആദ്യ പന്തില്‍, ഗോപാല്‍ 37 പന്തില്‍ 63 റണ്‍സ് നേടിയ ശശാങ്ക് റാവത്തിനെ ആദ്യം പുറത്താക്കി. തുടര്‍ന്ന്, ഹാര്‍ദിക് പാണ്ഡ്യയെയും ക്രുണാല്‍ പാണ്ഡ്യയെയും ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കി ഗോപാല്‍ ഞെട്ടിച്ചു. ഹാര്‍ദിക് മനോജ് ഭണ്ഡാഗെയ്ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ ക്രുണാല്‍ ക്യാച്ച് ആന്‍ഡ് ബൗള്‍ഡ് ആയി പുറത്തായി.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ 25-ാമത്തെ ഹാട്രിക് നേടി ഗോപാല്‍ തന്റെ പേര് ചരിത്ര പുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്തു. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ രണ്ട് ഹാട്രിക് നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനാണ് കര്‍ണാടക സ്പിന്നര്‍. 2019-ല്‍ ഹരിയാനയ്ക്കെതിരായ മത്സരത്തിനിടെ നിതിന്‍ സൈനി, ജയന്ത് യാദവ്, അമിത് മിശ്ര എന്നിവരെ പുറത്താക്കിയാണ് അദ്ദേഹം ഈ നേട്ടം ആദ്യം കൈവരിച്ചത്.
2019-ല്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ ഈ വലിയ നേട്ടം കൈവരിച്ച ഗോപാലിന്റെ കരിയറിലെ മൂന്നാമത്തെ ടി20 ഹാട്രിക് ആണിത്. രാജസ്ഥാന്‍ റോയല്‍സിനായി (ആര്‍ആര്‍) കളിക്കുമ്പോള്‍, ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (ആര്‍സിബി) 31 കാരന്‍ ഹാട്രിക് നേടി. വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം അന്ന് വീഴ്ത്തിയത്.
ഇതോടെ ഏറ്റവും കൂടുതല്‍ ടി20 ഹാട്രിക് എന്ന ഇന്ത്യന്‍ റെക്കോര്‍ഡും ഇന്ത്യന്‍ താരം അമിത് മിശ്രയക്കൊപ്പം ഗോപാല്‍ സ്വന്തമാക്കി. 2008, 2011, 2013 വര്‍ഷങ്ങളില്‍ ഐപിഎല്ലിലാണ് അമിത് മിശ്ര മൂന്ന് ഹാട്രിക്കും നേടിയത്.
അതെസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗോപാലിനേക്കാളും മിശ്രയേക്കാളും കൂടുതല്‍ ഹാട്രിക് ടി20 യില്‍ റാഷിദ് ഖാനാണ് ഉള്ളത്. ഇമ്രാന്‍ താഹിര്‍, മുഹമ്മദ് സാമി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ക്കും മൂന്ന് ഹാട്രിക് വീതമുണ്ട്. ഗോപാല്‍ തന്റെ കരിയറില്‍ 49 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുകയും 8.11 എന്ന ഇക്കണോമി നിരക്കില്‍ 49 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
2014 മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. 2018 മുതല്‍ 2021 വരെ രാജസ്ഥാന്റെ ഭാഗമായിരുന്ന അദ്ദേഹം തന്റെ കരിയറില്‍ 42 മത്സരങ്ങള്‍ കളിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദ് 75 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. 2024-ല്‍ മുംബൈ ഇന്ത്യന്‍സ് (എംഐ) 20 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങി, 2025 ലേലത്തില്‍ സിഎസ്‌കെ 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി.
നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുമായി സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരനാണ് ഗോപാല്‍.