For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അശ്വിനായി തകര്‍പ്പന്‍ നീക്കവുമായി ഈ ഐപിഎല്‍ ക്ലബ്, വമ്പന്‍ വാര്‍ത്ത

10:36 AM Nov 02, 2024 IST | Fahad Abdul Khader
UpdateAt: 10:36 AM Nov 02, 2024 IST
അശ്വിനായി തകര്‍പ്പന്‍ നീക്കവുമായി ഈ ഐപിഎല്‍ ക്ലബ്  വമ്പന്‍ വാര്‍ത്ത

ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഐപിഎല്‍ മെഗാലേലത്തിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച അശ്വിനെ ഇത്തവണ രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്്‌നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം അശ്വിന്‍ സിഎസ്‌കെയുടെ റഡാറിലാണ്.

ഐപിഎല്ലില്‍ 180 വിക്കറ്റുകള്‍ നേടിയിട്ടുള്ള അശ്വിന്‍ 2009ല്‍ സിഎസ്‌കെയിലൂടെയാണ് ഈ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സില്‍ ചേരുന്നതിന് മുമ്പ് 2015 വരെ അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായിരുന്നു. പിന്നീട് പഞ്ചാബ് കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കായും കളിച്ചു.

Advertisement

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഐപിഎല്ലില്‍ വീണ്ടും സിഎസ്‌കെക്കായി കളിക്കാനുള്ള ആഗ്രഹം അശ്വിന്‍ പ്രകടിപ്പിച്ചിരുന്നു. 2009 മുതല്‍ 2015 വരെ സിഎസ്‌കെക്കായി 97 മത്സരങ്ങളില്‍ കളിച്ച ചെന്നൈ സ്വദേശിയായ ഈ ക്രിക്കറ്റ് താരം 90 ബാറ്റര്‍മാരെ പുറത്താക്കി.

കൂടാതെ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് വേണ്ടി റൈറ്റ് ടു മാച്ച് (ആര്‍ടിഎം) സിഎസ്‌കെ ഉപയോഗിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ മെഗാ ഓക്ഷനിലാണ് കോണ്‍വേ സിഎസ്‌കെയില്‍ എത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ഫ്രാഞ്ചൈസിക്ക് വേണ്ടി 23 മത്സരങ്ങളില്‍ നിന്ന് 924 റണ്‍സ് നേടിയിട്ടുണ്ട്.

Advertisement

കോണ്‍വേയ്ക്ക് പുറമെ, കിവി ഓള്‍റൗണ്ടര്‍മാരായ രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇന്ത്യന്‍ പേസര്‍മാരായ ദീപക് ചഹാര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരെയും മെഗാ ഓക്ഷനില്‍ തിരികെ വാങ്ങാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നു.

ഐപിഎല്‍ 2025 മെഗാ ഓക്ഷന് മുന്നോടിയായി സിഎസ്‌കെ അഞ്ച് കളിക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാഡിനും രവീന്ദ്ര ജഡേജയ്ക്കും 18 കോടി രൂപ വീതം ചെലവഴിച്ചപ്പോള്‍, ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ 13 കോടി രൂപയ്ക്കും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ 12 കോടി രൂപയ്ക്കും നിലനിര്‍ത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എംഎസ് ധോണി നാല് കോടി രൂപയ്ക്ക് അണ്‍ക്യാപ്ഡ് താരമായി ഐപിഎല്‍ 2025ലും സിഎസ്‌കെക്കായി കളിക്കും.

Advertisement

ഐപിഎല്‍ 2024ന് മുന്നോടിയായി ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 2019 സീസണ്‍ മുതല്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായ ഓപ്പണിംഗ് ബാറ്റര്‍ ഗെയ്ക്വാഡിനാണ് ധോണി ക്യാപ്റ്റന്‍സി ബാന്‍ഡ് കൈമാറിയത്.

Advertisement