നാല് അര്‍ധ സെഞ്ച്വറികള്‍, ബുംറയുടെ പ്രതിരോധം, ഒന്നാം ദിനം സംഭവ ബഹുലം
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയയ്‌ക്കൊപ്പം. ആറിന് 311 എന്ന നിലയില്‍ ശക്തമായ സ്ഥാനത്താണ് ഓസീസ് ടീം.
യുവതാരം സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റ പ്രകടനമാണ് ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണം. 65 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കോണ്‍സ്റ്റാസ്, ഇന്ത്യന്‍ ബൗളര്‍മാരെ തിളങ്ങാന്‍ അനുവദിച്ചില്ല. ലബുഷെയ്ന്‍ (72), സ്റ്റീവ് സ്മിത്ത് (68*), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ദ്ധ സെഞ്ച്വറികളുമായി ഓസീസിനെ മുന്നോട്ട് നയിച്ചു.
ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും, ഓസ്‌ട്രേലിയ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഇനിയും ബാറ്റ് ചെയ്യാനുണ്ട്. രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയ എത്ര റണ്‍സ് കൂട്ടിച്ചേര്‍ക്കുമെന്ന് കണ്ടറിയണം.