തകര്‍പ്പന്‍ ഫിഫ്റ്റിയുമായി പന്തും ഗില്ലും, ഇന്ത്യ ലീഡിനരികെ
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ലീഡിനരികെ. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന നിലയിലാണ്്. അഞ്ച് വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് 40 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ ഒന്ന്ാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ വേണ്ടത്.
ഇന്ത്യയ്ക്കായി യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. 59 പനതില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് നേടിയ പന്തിന്റെ വിക്കറ്റാണ് ഇതുവരെ ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലാകട്ടെ 106 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സുമായി ക്രീസിലുണ്ട്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
10 റണ്‍സുമായി രവീന്ദ്ര ജഡേജദയാണ് ഗില്ലിന് കൂട്ടായി ക്രീസിലുളളത്. യശ്വസി ജയ്്‌സ്വാള്‍ (30), രോഹിത്ത് ശര്‍മ്മ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4) എന്നിവരുടെ വിക്കറ്റാണ ഇന്ത്യയ്ക്ക് ആദ്യ ദിനം നഷ്ടമായത്.
ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധിയും മാത്ത് ഹെന്റിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിന് പുറത്തായിരുന്നു. 82 റണ്‍സെടുത്ത ഡെയ്ല്‍ മിച്ചലും 71 റണ്‍സെടുത്ത വില്‍ യംഗും ആണ ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ നാലും രവീന്ദ്ര ജഡേജ അഞ്ചും വിക്കറ്റെടുത്തു. ആകാശ് ദീപ ഒരു വിക്കറ്റും സ്വന്തമാക്കി.