അയ്യേ, സാന്റനര്‍ കൊടുങ്കാറ്റില്‍ നിലംപൊത്തി ടീം ഇന്ത്യ, തകര്‍പ്പന്‍ ലീഡുമായി കിവീസ്
പൂനെയില്‍ പുരോഗമിക്കുന്ന ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 259 റണ്‍സിന് ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ വന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിനം ഇന്ത്യ കേവലം 156 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 103 റണ്‍സിന്റെ ലീഡും വഴങ്ങേണ്ടി വന്നു.
വാലറ്റത്ത് രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും പൊരുതിയതാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ജഡേജ 46 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 21 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.
പൂണെയില്‍ വലിയ റെക്കോര്‍ഡുളള കോഹ്ലി ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 72 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. യശസ്വി ജയ്സ്വാള്‍ (30), ഋഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11), ആകാശ് ദീപ് (6) ജസ്പ്രീത് ബുംറ (0) രവീന്ദ്ര ജഡേജ (38) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
മിച്ചല്‍ സാന്റ്‌നര്‍ ഏഴ് വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി. ടിം സൗത്തി ഒരു വിക്കറ്റ് നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ (18*) പുറത്താകാതെ നിന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചല്‍ സാന്റ്‌നറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഈ പ്രകടനം കിവി ടെസ്റ്റ് ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.
ഇന്ത്യയുടെ വിക്കറ്റ് നഷ്ടം:
രോഹിത് ശര്‍മ (0) - b സൗത്തി
ശുഭ്മാന്‍ ഗില്‍ (30) - lbw b സാന്റ്‌നര്‍
വിരാട് കോഹ്ലി (1) - b സാന്റ്‌നര്‍
യശസ്വി ജയ്സ്വാള്‍ (30) - c മിച്ചല്‍ b ഫിലിപ്സ്
ഋഷഭ് പന്ത് (18) - b ഫിലിപ്സ്
സര്‍ഫറാസ് ഖാന്‍ (11) - c ഒ'റോര്‍ക്ക് b സാന്റ്‌നര്‍
രവിചന്ദ്രന്‍ അശ്വിന്‍ (4) - lbw b സാന്റ്‌നര്‍
രവീന്ദ്ര ജഡേജ (38) - lbw b സാന്റ്‌നര്‍
ആകാശ് ദീപ് (6) - b സാന്റ്‌നര്‍
ജസ്പ്രീത് ബുംറ (0) - lbw b സാന്റ്‌നര്‍
ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ പ്രകടനം:
ടിം സൗത്തി: 6 ഓവര്‍, 18 റണ്‍സ്, 1 വിക്കറ്റ്
വില്യം ഒ'റോര്‍ക്ക്: 3 ഓവര്‍, 25 റണ്‍സ്, 0 വിക്കറ്റ്
അജാസ് പട്ടേല്‍: 11 ഓവര്‍, 54 റണ്‍സ്, 0 വിക്കറ്റ്
മിച്ചല്‍ സാന്റ്‌നര്‍: 19.3 ഓവര്‍, 53 റണ്‍സ്, 6 വിക്കറ്റ്
ഗ്ലെന്‍ ഫിലിപ്സ്: 6 ഓവര്‍, 26 റണ്‍സ്, 2 വിക്കറ്റ്