ഇന്ത്യ - ഓസ്‌ട്രേലിയ എ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്, ജയിക്കാന്‍ അത്ഭുതം കാട്ടണം
മക്കായില്‍ നടക്കുന്ന ഇന്ത്യ എ - ഓസ്‌ട്രേലിയ എ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. 225 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ എ ടീം 50.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയ എയ്ക്ക് വിജയിക്കാന്‍ ഇനി 86 റണ്‍സ് കൂടി മതി.
നഥാന്‍ മക്‌സ്വീനി (47), ബ്യൂ വെബ്സ്റ്റര്‍ (19) എന്നിവര്‍ ഓസീസിനായി ക്രീസില്‍ ഉറച്ചു നില്‍ക്കുന്നു. ഇന്ത്യ എ ടീമിന് വിജയിക്കാന്‍ 7 വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്. മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, മനവ് സുതര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ഇന്ത്യ എ ടീം ആദ്യ ഇന്നിംഗ്സില്‍ 107 റണ്‍സിന് പുറത്തായ ശേഷം രണ്ടാം ഇന്നിംഗ്സില്‍ 312 റണ്‍സ് നേടിയിരുന്നു. സായ് സുദര്‍ശന്‍ (103), ദേവ്ദത്ത് പടിക്കല്‍ (88) എന്നിവര്‍ സെഞ്ച്വറി നേടി തിളങ്ങി.
രണ്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ എ മൂന്നാം ദിനം ബാറ്റിങിനെത്തിയത്. അധികം വൈകാതെ സായ് സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 200 പന്തുകള്‍ നേരിട്ട സായ് ഒമ്പത് ബൗണ്ടറികള്‍ നേടി. പടിക്കലിനൊപ്പം 196 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. സായ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ ബാബ ഇന്ദ്രജിത് (6), ഇഷാന്‍ കിഷന്‍ (32), നിതീഷ് (17) , മാനവ് സുതര്‍ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാര്‍ (0) നവ്ദീപ് സൈനി (18) എന്നിവര്‍ക്കാര്‍ക്കും തന്നെ ഇന്നിങ്സ് കെട്ടിപ്പെടുക്കാനായില്ല. അതേ സമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 107 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മറുപടി ഇന്നിങ്‌സില്‍ ഓസീസ് 195 റണ്‌സെടുത്തു. രണ്ട് ദിനം ബാക്കി നില്‍ക്കുമ്പോള്‍ ഓസീസിന് 224 റണ്‍സാണ് വിജയിക്കാന്‍ ആവശ്യമായിട്ടുള്ളത്.
ഓസ്‌ട്രേലിയ എ ടീം ആദ്യ ഇന്നിംഗ്സില്‍ 195 റണ്‍സാണ് നേടിയത്. മത്സരത്തിന്റെ അവസാന ദിനം ആവേശകരമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പാണ്.