Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി കടുവകള്‍, അത്ഭുത ജയം പ്രതീക്ഷിച്ച് പൊരുതുന്നു

05:51 PM Oct 23, 2024 IST | admin
UpdateAt: 05:51 PM Oct 23, 2024 IST
Advertisement

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷിച്ചിരുന്ന ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ബംഗ്ലാദേശ്. മൂന്നാം ദിവസം മഴമൂലം മത്സരം നിര്‍ത്തിവയ്ക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെന്ന നിലയിലാണ്. 81 റണ്‍സിന്റെ ലീഡുമായാണ് ബംഗ്ലാദേശ് മൂന്നാം ദിനം അവസാനിപ്പിച്ചത്.

Advertisement

87 റണ്‍സുമായി ക്രീസില്‍ തുടരുന്ന മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. 16 റണ്‍സുമായി മെഹ്ദിയ്‌ക്കൊപ്പം നയീം ഹസനും ക്രീസിലുണ്ട്.

മൂന്നിന് 101 എന്ന സ്‌കോറില്‍ നിന്നാണ് ബംഗ്ലാദേശ് മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. പെട്ടെന്ന് തന്നെ ആറിന് 112 എന്ന നിലയില്‍ ടീം തകര്‍ന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ മെഹിദി ഹസനും ജാക്കര്‍ അലിയും ചേര്‍ന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Advertisement

ജാക്കര്‍ അലി 58 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ നാല് വിക്കറ്റും കേശവ് മഹാരാജ് മൂന്ന് വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ ബോര്‍ഡ്:

ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ്: 106
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്: 308

ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സ്: 283/7 (മെഹിദി ഹസന്‍ 81*, ജാക്കര്‍ അലി 58)

Advertisement
Next Article