Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

രഞ്ജി ട്രോഫി സെമി: ഗുജറാത്തിന്റെ തിരിച്ചടി, കേരളം സമ്മര്‍ദ്ദത്തില്‍

06:18 PM Feb 19, 2025 IST | Fahad Abdul Khader
Updated At : 06:18 PM Feb 19, 2025 IST
Advertisement

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457നെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിട്ടുണ്ട്.

Advertisement

മുഹമ്മദ് അസ്ഹറുദ്ദീന്റെ (177) മികച്ച സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കേരളം ആദ്യ ഇന്നിംഗ്സില്‍ 457 റണ്‍സ് നേടിയത്. എന്നാല്‍ ഗുജറാത്ത് ഓപ്പണര്‍മാരായ പ്രിയങ്ക പാഞ്ചലും (117) ആര്യ ദേശായിയും (73) മികച്ച പ്രകടനം കാഴ്ചവച്ചു. 131 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചത്.

എന്‍ പി ബേസില്‍ ദേശായിയെ പുറത്താക്കിയതോടെയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചത്. പിന്നീട് ക്രീസിലെത്തിയ മനന്‍ ഹിഗ്രജിയ (30*) പാഞ്ചലിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഇപ്പോഴും 235 റണ്‍സ് പിന്നിലാണ്.

Advertisement

നാലാം ദിനത്തില്‍ ഗുജറാത്ത് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സാധിക്കും. മത്സരം ഇപ്പോള്‍ ആവേശകരമായ ഘട്ടത്തിലാണ്.

Advertisement
Next Article