ചെന്നൈ ടീമില്‍ തന്നെ തിരിച്ചെത്തണം, ആഗ്രഹം പരസ്യമാക്കി ഇന്ത്യന്‍ താരം
ഐപിഎല്‍ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ വീണ്ടും ടീമിലെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ദീപക് ചാഹര്‍. കഴിഞ്ഞ കുറച്ച് സീസണുകളായി ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന ചാഹറിനെ 2022ല്‍ നിലനിര്‍ത്തിയിരുന്നില്ലെങ്കിലും പിന്നീട് 14 കോടി രൂപയ്ക്ക് തിരിച്ചുവാങ്ങുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ചാഹര്‍, പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനുള്ള തന്റെ കഴിവ് കുട്ടി ക്രിക്കറ്റില്‍ വളരെ വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.
'കഴിഞ്ഞ മെഗാ ലേലത്തിലും എന്നെ നിലനിര്‍ത്തിയില്ല. പക്ഷേ അവര്‍ വലിയ തുക മുടക്കി എന്നെ തിരികെ വാങ്ങി. ഈ വര്‍ഷം എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോള്‍ എന്റെ മൂല്യം കൂടുതലാണെന്ന് എനിക്കറിയാം. പവര്‍പ്ലേയില്‍ 90-100 റണ്‍സ് വഴങ്ങുന്നത് കൊണ്ടാണ് ടീമുകള്‍ക്ക് 200ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നത്. പവര്‍പ്ലേയില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ ഞാന്‍ എത്രത്തോളം മികച്ചതാണെന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ട്.' ചാഹര്‍ പറഞ്ഞു
നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയിലാണ് മെഗാ ലേലം നടക്കുന്നത്. ചെന്നൈ ക്യാപ്്റ്റന്‍ റിതുരാജ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി അടക്കമുളള താരങ്ങളെ ഇതിനോടകം നിലനിര്‍ത്തിയിട്ടുണ്ട്.