ടെസ്റ്റ് കളിച്ച് വീണ്ടും ചെന്നൈ, ഡല്‍ഹിയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിനാണ് മഞ്ഞപ്പടയുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഡല്‍ഹി പരാജയപ്പെടുത്തിയത.
ഡല്‍ഹി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 ഓവറില്‍ 163 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ചെന്നൈയുടെ ഇന്നിംഗ്സില്‍ വിജയ് ശങ്കര്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും അത് ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. 54 പന്തുകള്‍ നേരിട്ട വിജയ് ശങ്കര്‍ 69 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ധോണി 26 പന്തില്‍ 30 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ഡല്‍ഹി ബൗളര്‍മാര്‍ക്ക് മുന്നില്‍ അവരുടെ ശ്രമം വിഫലമായി. ഇരുവരുടേയും ഇന്നിംഗ്‌സുകള്‍ വളരെ സാവധാനമായാണ് ജയമകന്നത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയിരുന്നു. ഡല്‍ഹിയുടെ ബാറ്റിംഗ് നിരയില്‍ കെ.എല്‍ രാഹുല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 51 പന്തുകള്‍ നേരിട്ട താരം ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 77 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി.
ഈ തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടാനായത്. ഇത് പോയിന്റ് ടേബിളില്‍ അവരുടെ സ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം, തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.