For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

കേളികേട്ട ബാറ്റിംഗ് നിര, പക്ഷെ ഓസീസില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ എ, പൊരുതിയത് ജുറേല്‍ മാത്രം

12:01 PM Nov 07, 2024 IST | Fahad Abdul Khader
Updated At - 12:01 PM Nov 07, 2024 IST
കേളികേട്ട ബാറ്റിംഗ് നിര  പക്ഷെ ഓസീസില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ എ  പൊരുതിയത് ജുറേല്‍ മാത്രം

ഓസ്‌ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ്് ചെയ്ത ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ വെറും 161 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ തന്നെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം.

11 റണ്‍സ് എത്തുന്നതിനു മുന്‍പ് നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ധ്രുവ് ജുറേലിന്റെ (80) പോരാട്ടമാണ്. 186 പന്തുകള്‍ നേരിട്ട ജുറേല്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് 80 റണ്‍സ് നേടിയത്.

Advertisement

മൈക്കല്‍ നെസര്‍ ആദ്യ ഓവറില്‍ തന്നെ അഭിമന്യു ഈശ്വരനെയും (0) സായ് സുദര്‍ശനെയും (0) പുറത്താക്കി. കെ എല്‍ രാഹുലും (4) ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാഡും (4) വേഗത്തില്‍ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

ദേവ്ദത്ത് പടിക്കലും (26) നിതീഷ് റെഡ്ഡിയും (16) ജുറേലിന് ചെറിയ പിന്തുണ നല്‍കിയെങ്കിലും മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല.

Advertisement

ഓസ്‌ട്രേലിയക്കായി മൈക്കല്‍ നെസര്‍ 12.2 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വെബ്‌സ്റ്റര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

Advertisement
Advertisement