Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഫൈനലിൽ എത്തിയാലും കിരീടം നേടിയാലും ഈ വേദന മാറുമോ, തീരുമാനത്തിൽ മാറ്റമില്ലെന്ന് ഡി മരിയ

12:09 PM Jul 10, 2024 IST | Srijith
UpdateAt: 12:09 PM Jul 10, 2024 IST
Advertisement

കാനഡക്കെതിരെ നടന്ന കോപ്പ അമേരിക്ക സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി അർജന്റീന ഫൈനലിലേക്ക് മുന്നേറി. ആദ്യപകുതിയിൽ ഹൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസിയും നേടിയ ഗോളുകളിലാണ് അർജന്റീന പൊരുതിക്കളിച്ച കാനഡയെ കീഴടക്കി കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്.

Advertisement

ഫൈനലിൽ കൊളംബിയയോ യുറുഗ്വായോ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ. ഫൈനൽ വിജയിച്ചാൽ അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടമാണ് സ്വന്തമാക്കുക. എന്നാൽ ആ കിരീടം നേടിയാലും അർജന്റീന ആരാധകർ ദുഖത്തിലായിരിക്കും. കാരണം ദേശീയടീമിന്റെ ഇതിഹാസം ഏഞ്ചൽ ഡി മരിയയുടെ അവസാനത്തെ മത്സരമായിരിക്കുമത്.

Advertisement

"ദേശീയ ടീമിലെ അവസാനമത്സരം കളിക്കാൻ ഞാൻ തയ്യാറായിട്ടില്ല, പക്ഷെ അതിനു സമയമായി. ഫൈനലിൽ എന്തു സംഭവിച്ചാലും മുൻവശത്തെ വാതിലിലൂടെ തന്നെ എനിക്ക് പോകാൻ കഴിയും. ഞാൻ എല്ലാം നൽകിയിട്ടുണ്ട്. ഈ ജേഴ്‌സിക്ക് ഞാനെന്റെ ജീവിതം തന്നെ നൽകി. എന്നെ പിന്തുണച്ച എല്ലാവരോടും വളരെയധികം കടപ്പാടുണ്ട്." ഏഞ്ചൽ ഡി മരിയ പറഞ്ഞു.

ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയ ഇന്നലത്തെ മത്സരത്തിലും തിളങ്ങിയിരുന്നു. അർജന്റീന ജേഴ്‌സിയിൽ താരം തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും അതിനില്ലെന്ന് ഡി മാറിയ വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങൾക്ക് വഴിമാറി കൊടുക്കാൻ കൂടി വേണ്ടിയാണ് ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നത്.

Advertisement
Tags :
Angel Di mariaArgentina
Next Article