അസാധാരണം, സഞ്ജു ഇതെങ്ങനെ സഹിക്കും, ടി20യില്‍ നാണംകെട്ട റെക്കോര്‍ഡ്!
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ പൂജ്യത്തിന് പുറത്തായതോടെ സഞ്ജു സാംസണ്‍ ഒരു നിര്‍ഭാഗ്യ റെക്കോര്‍ഡിന് ഉടമയായി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജുവിന്റെ പേരിലായത്.
ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു.
ഈ പട്ടികയില്‍ രോഹിത് ശര്‍മയാണ് ഒന്നാമത്. 151 ഇന്നിങ്സുകളില്‍ നിന്ന് 12 തവണ രോഹിത് പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 117 ഇന്നിങ്സുകളില്‍ നിന്ന് ഏഴ് തവണ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയാണ് രണ്ടാമത്.
മത്സരത്തില്‍ സഞ്ജു പെട്ടെന്ന് പുറത്തായെങ്കിലും അഭിഷേക് ശര്‍മ്മയുടെയും തിലക് വര്‍മയുടെയും അര്‍ധസെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യ മുന്നേറി.
ഇതോടെ മത്സരത്തില്‍ ഇന്ത്യ ആവേശ ജയം സ്വന്തമാക്കി. തിലക വര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിനാഫ്രിക്കയ്ക്ക് 208 റണ്‍സ് എടുക്കാനെ ആയുളളു. ഇതോടെ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.