എന്തും സംഭവിക്കാം, റാവല്‍പിണ്ടി ടെസ്റ്റ് നാടകീയാന്ത്യത്തിലേക്ക്
പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാടകീയാന്ത്യത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കു ജയിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്. നിലവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ്. അവര്‍ക്ക് ജയിക്കാന്‍ എട്ട് വിക്കറ്റ് അവശേഷക്കെ ഇനിയും 261 റണ്‍സ് കൂടി വേണം.
പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 202 റണ്‍സിന് അവസാനിച്ചതോടെയാണ് ഇംഗ്ലണ്ടിന് 297 റണ്‍സിന്റെ വിജയലക്ഷ്യം ലഭിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ 75 റണ്‍സിന്റെ ലീഡ് നേടിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ പതറുകയായിരുന്നു.
ആഗ സല്‍മാന്‍ (63) മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ പൊരുതിയത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് മികച്ച തുടക്കം ലഭിച്ചില്ല. സാക് ക്രോളിയും ബെന്‍ ഡക്കറ്റും വേഗത്തില്‍ പുറത്തായി. ഒല്ലി പോപ്പും (21) ജോ റൂട്ടും (12) ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്തുക എളുപ്പമാകില്ല. നാലാം ദിനം ടെസ്റ്റ് മത്സരത്തിന്റെ ഗതി നിര്‍ണയിക്കും.