റാങ്കിംഗില്‍ ജോറൂട്ടിന്റെ ഐതിഹാസിക കുതിപ്പ്, ഇനി കോഹ്ലിയ്‌ക്കൊന്നും അയാളെ തൊടാനാകില്ല
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ ജോ റൂട്ട് ഒന്നാം സ്ഥാനം ഉറപ്പിച്ചു. 932 റേറ്റിംഗ് പോയിന്റുമായാണ് റൂട്ട് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് നേടിയത്. പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറിയാണ് റൂട്ടിന്റെ റാങ്കിങ് ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള കെയ്ന്‍ വില്യംസണുമായുള്ള അകലം 103 പോയിന്റായി വര്‍ധിച്ചു.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. 829 റേറ്റിംഗ് പോയിന്റുമായാണ് ബ്രൂക്ക് കെയ്ന്‍ വില്യംസണൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നത്.
ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്:
യശസ്വി ജയ്സ്വാള്‍ - നാലാം സ്ഥാനം (ഒരു സ്ഥാനം താഴ്ന്നു)
വിരാട് കോലി - ഏഴാം സ്ഥാനം (ഒരു സ്ഥാനം താഴ്ന്നു)
റിഷഭ് പന്ത് - ഒമ്പതാം സ്ഥാനം (മാറ്റമില്ല)
രോഹിത് ശര്‍മ - പതിമൂന്നാം സ്ഥാനം (രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നു)
ശുഭ്മാന്‍ ഗില്‍ - പതിനാറാം സ്ഥാനം (ഒരു സ്ഥാനം ഉയര്‍ന്നു)
ബൗളിംഗ് റാങ്കിങ്:
ജസ്പ്രീത് ബുംറ - ഒന്നാം സ്ഥാനം (870 പോയിന്റ്)
ആര്‍ അശ്വിന്‍ - രണ്ടാം സ്ഥാനം (869 പോയിന്റ്)
രവീന്ദ്ര ജഡേജ - ആറാം സ്ഥാനം
കുല്‍ദീപ് യാദവ് - പതിനാറാം സ്ഥാനം
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്:
രവീന്ദ്ര ജഡേജ - ഒന്നാം സ്ഥാനം (468 പോയിന്റ്)
ആര്‍ അശ്വിന്‍ - രണ്ടാം സ്ഥാനം (358 പോയിന്റ്)
ജോ റൂട്ട് - മൂന്നാം സ്ഥാനം (ഒരു സ്ഥാനം ഉയര്‍ന്നു)
അക്സര്‍ പട്ടേല്‍ - ഏഴാം സ്ഥാനം