വേഷം കെട്ട് നടക്കില്ല, ഇന്ത്യയുടെ മൂന്ന് മത്സരങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ടീം ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കും. ഈ വര്‍ഷം ജൂണ്‍ 20 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ മൂന്ന് ചതുര്‍ദിന സന്നാഹ മത്സരങ്ങള്‍ കളിക്കുക എന്ന് ബിസിസിഐ അറിയിച്ചു.
ഐപിഎല്‍ സീസണിന് ശേഷം ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങാനും ഈ മത്സരങ്ങള്‍ കളിക്കാരെ സഹായിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരെയായിരിക്കും മത്സരങ്ങള്‍. കൃത്യമായ തീയതികളും വേദികളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലീഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കമായിരിക്കും.
നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ സന്നാഹ മത്സരം കളിക്കാന്‍ വിമുഖ കാട്ടുന്നത് ചര്‍ച്ചയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടിലും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയും ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് ബിസിസിഐ.
പ്രധാന പോയിന്റുകള്‍:
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മൂന്ന് നാല് ദിവസത്തെ വാം-അപ്പ് മത്സരങ്ങള്‍
ഐപിഎല്ലിന് ശേഷം ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍
ഇംഗ്ലണ്ട് ലയണ്‍സിനെതിരെയായിരിക്കും മത്സരങ്ങള്‍
ലീഡ്‌സില്‍ ആദ്യ ടെസ്റ്റ്