റീട്ടെയിന്‍ ചെയ്യാത്തതിന് ചുട്ടമറുപടിയുമായി വെങ്കടേഷും ശ്രേയസും, കൊല്‍ക്കത്തയ്ക്ക് മുഖത്തടി
08:17 PM Nov 07, 2024 IST
|
Fahad Abdul Khader
UpdateAt: 08:17 PM Nov 07, 2024 IST
Advertisement
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതിന് പിന്നാലെ ക്രീസിലിറങ്ങിയ വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിഹാറിനെതിരെ 174 റണ്‍സ് നേടിയ വെങ്കടേഷ്, തന്നെ റീട്ടെയിന്‍ ചെയ്യാതിരുന്ന ടീമിന് ശക്തമായ മറുപടിയാണ് നല്‍കിയത്.
Advertisement
'കൊല്‍ക്കത്ത എനിക്ക് ഒരു കുടുംബം പോലെയായിരുന്നു. റിലീസ് ചെയ്തപ്പോള്‍ ഞാന്‍ കരഞ്ഞു,' വെങ്കടേഷ് പറഞ്ഞിരുന്നു. 'എന്നാലും മെഗാ ലേലത്തില്‍ കൊല്‍ക്കത്ത തന്നെ എന്നെ തിരിച്ചെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രേയസ് അയ്യറും രഞ്ജിയില്‍ മികച്ച ഫോമിലാണ്. ഒഡീഷയ്ക്കെതിരെ 233 റണ്‍സ് നേടിയ അദ്ദേഹം, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി.
Advertisement
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ചിട്ടും ശ്രേയസിനെ റിലീസ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
Advertisement
Next Article