ജയിച്ചാല്‍ ഞങ്ങള്‍ ഹീറോകളാകും, തോറ്റാല്‍ ഒറ്റുകാരും, യോസില്‍ പറഞ്ഞത് സത്യമെന്ന് ഈ യൂറോ തെളിയിച്ചു
റെയ്‌മോന്‍ റോയ് മാമ്പിള്ളി
'I am German when we win, but an immigrant when we lose.'
- Mesut Ozil (2018)
യോസിലൊരു തെറ്റ് ചെയ്തിരുന്നു.... അയാള്‍ ജനിച്ച രാജ്യത്തെ പ്രസിഡണ്ടിനൊപ്പം സമയം ചിലവഴിച്ചിരുന്നു... ചിത്രം എടുത്തിരുന്നു.... അയാള്‍ എന്ത് തന്നെയായാലും അത് സ്വാഭാവികമായിരുന്നു....
പക്ഷേ ജര്‍മ്മനി പുറത്തായപ്പോള്‍ അയാള്‍ എര്‍ദോഗന്റെ ഒപ്പം ഇസ്ലാമിക തീവ്രവാദി ആയ യോസിലായി മാറി.... 2014 ല്‍ പാടിപുകഴത്തപെട്ടിടത്ത് നിന്ന് അയാള്‍ ഒരു ട്രെയിറ്ററായി...
2016 ല്‍ റാഷ് ഫോര്‍ഡ് , അരങ്ങേറ്റത്തില്‍ ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഇംഗളീഷ് കാര്‍ പാടി പുകഴ്ത്തിയവനായിരുന്നു.... സാഞ്ചോ എക്കാലത്തേയും താരമാകേണ്ടവനായിരുന്നു... സ്റ്റെര്‍ലിങ് ചെക്കിനും ജര്‍മ്മനിക്കുമെതിരെ ഗോളടിച്ച് അവരെ ഫൈനലില്‍ എത്തിച്ചവനായിരുന്നു.... സാക്ക വരും കാല സൂപ്പര്‍ താരമായിരുന്നു ....
പക്ഷെ ഇന്നവര്‍ അഭയാര്‍ത്ഥികളായ കറുത്ത വംശജര്‍ മാത്രമായിരിക്കുന്നു.... ഇംഗ്ലണ്ടിനെ ഒറ്റുകൊടുത്തവരായിരിക്കുന്നു...
കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്