For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അയാളെപ്പോലൊരു ക്യാപ്റ്റനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, തുറന്ന് പറഞ്ഞ് സന്ദീപ്

07:32 PM Nov 07, 2024 IST | Fahad Abdul Khader
Updated At - 08:07 PM Nov 07, 2024 IST
അയാളെപ്പോലൊരു ക്യാപ്റ്റനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല  തുറന്ന് പറഞ്ഞ് സന്ദീപ്

ഐപിഎല്‍ ചരിത്രത്തിലെ മികച്ച ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ സീസണില്‍ കിരീടം നേടിയ ടീം നിലവില്‍ അതിനുശേഷം വീണ്ടും കിരീടം നേടാനുള്ള ശ്രമത്തിലാണ്. സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാഴ്ചവെക്കുന്നത്. സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ മൂന്ന് തവണ പ്ലേ ഓഫിലെത്തിയ ടീം, 2022-ല്‍ ഫൈനലിലും കളിച്ചു.

ഐപിഎല്‍ 2025-നായി സന്ദീപ് ശര്‍മ്മയെ നാല് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സന്ദീപ്, സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജുവിനെയും ്അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയേയും പ്രശംസിച്ചു.

Advertisement

'ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു വളരെ മികച്ചയാളാണ്. 12 വര്‍ഷമായി ഞാന്‍ ഐപിഎല്‍ കളിക്കുന്നു, സഞ്ജുവിനെപ്പോലൊരു ക്യാപ്റ്റനെ ഞാന്‍ കണ്ടിട്ടില്ല. പല ക്യാപ്റ്റന്മാരുടെ കീഴിലും ഞാന്‍ കളിച്ചിട്ടുണ്ട്, പക്ഷേ സഞ്ജുവാണ് ഏറ്റവും മികച്ചത്' സന്ദീപ് പറഞ്ഞു.

'സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും അത് ബൗളര്‍മാരിലേക്കോ ബാറ്റ്‌സ്മാന്‍മാരിലേക്കോ സഞ്ജു ആ ടെന്‍ഷന്‍ കൈമാറില്ല. മിക്ക ക്യാപ്റ്റന്മാരും അവരുടെ സമ്മര്‍ദ്ദം ബൗളര്‍മാരിലേക്കോ ബാറ്റ്‌സ്മാന്‍മാരിലേക്കോ കൈമാറും. പക്ഷേ സഞ്ജു അങ്ങനെ ചെയ്യില്ല. കൂടാതെ, മാന്‍ മാനേജ്മെന്റിലും സഞ്ജു വളരെ മികച്ചയാളാണ്, സീനിയര്‍മാരോ ജൂനിയര്‍മാരോ ആകട്ടെ, എല്ലാവരോടും അദ്ദേഹം സൗഹൃദപരമായി പെരുമാറും' സന്ദീപ് പറഞ്ഞു.

Advertisement

'ഐപിഎല്‍ 2023-ല്‍ എനിക്ക് ടീം ലഭിച്ചില്ല, അപ്പോള്‍ സഞ്ജു വിളിച്ച് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കാമെന്ന് പറഞ്ഞു. എനിക്ക് അവസരം നല്‍കിയാല്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സഞ്ജുവിന് ഉറപ്പുണ്ടെന്നും പരിശീലനം തുടരണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് രാജസ്ഥാന്‍ റോയല്‍സുമായുള്ള എന്റെ യാത്ര ആരംഭിച്ചത്' സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Advertisement
Advertisement