WTC: ഇന്ത്യയ്ക്ക് ഇനിയും ഫൈനലിലെത്താം
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. മെല്‍ബണില്‍ 185 റണ്‍സിന് പരാജയപ്പെട്ടതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 2-1ന് പിന്നിലായി.
സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റാണ് ഇന്ത്യയുടെ 2023-25 സീസണിലെ അവസാന ടെസ്റ്റ് മത്സരം. ഇതോടെ ഫൈനലിലെത്തണമെങ്കില്‍ ഇനി ഇന്ത്യ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.
സിഡ്നി ടെസ്റ്റ് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലിലേക്ക് എന്തെങ്കിലും ഒരു പ്രതീക്ഷ തുറക്കൂ. സിഡ്നിയില്‍ സമനിലയോ തോല്‍വിയോ നേരിട്ടാല്‍, ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പരയിലെ ഫലം പരിഗണിക്കാതെ തന്നെ ഇന്ത്യ പുറത്താകും.
ഇന്ത്യ സിഡ്നിയില്‍ ജയിച്ചാല്‍, ശ്രീലങ്ക ഓസ്ട്രേലിയയെ 2-0, 1-0 എന്നീ മാര്‍ജിനുകളില്‍ തോല്‍പ്പിച്ചാലോ പരമ്പര സമനിലയില്‍ അവസാനിച്ചാലോ ഇന്ത്യ ഫൈനലിലെത്തും.
എന്നാല്‍, സിഡ്നിയില്‍ ജയിച്ചാലും ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പര 1-1 ന് സമനിലയിലായാലോ ഓസ്ട്രേലിയ 2-0, 1-0 എന്നീ മാര്‍ജിനുകളില്‍ ജയിച്ചാലോ ഇന്ത്യ ഫൈനലിലെത്തുകയില്ല.