51 വര്‍ഷത്തിനിടെ ഇതാദ്യം, ഇതുവരെ ആര്‍ക്കും തൊടാനാകാത്ത റെക്കോര്‍ഡുമായി സ്മൃതി മന്ദാന
വനിത ക്രിക്കറ്റില്‍ ഐതിഹാസിക റെക്കോര്‍ഡുമായി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന. വാക്കയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സ്മൃതി മന്ദാന നേടിയ സെഞ്ച്വറി അവര്‍ക്ക് ഒരു അവിശ്വസനീയ റെക്കോര്‍ഡ് സമ്മാനിച്ചു. ഈ വര്‍ഷം (2004) മന്ദാന നേടിയ നാലാമത്തെ ഏകദിന സെഞ്ച്വറിയാണിത്.
വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാമ് സ്മൃതി ഇതോടെ സ്വന്തമാക്കിയത്.
ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളും ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു സെഞ്ച്വറിയും മന്ദാന നേടിയിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് സെഞ്ച്വറികള്‍ എന്ന നേട്ടം വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു പുതിയ റെക്കോര്‍ഡാണ്. മുമ്പ് ഒരു വര്‍ഷം മൂന്ന് സെഞ്ച്വറി വീതം നേടിയ ഏഴ് കളിക്കാരുടെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.
മന്ദാനയുടെ ഈ സെഞ്ച്വറി വനിതാ ഏകദിന ക്രിക്കറ്റിലെ ഓള്‍-ടൈം സെഞ്ച്വറി പട്ടികയില്‍ അവരുടെ സ്ഥാനം ഉയര്‍ത്തി. മന്ദാന കരിയറില്‍ ഇതുവരെ ആകെ ഒമ്പത് സെഞ്ച്വറികളാണ് നേടിയിട്ടുളളത്. നാറ്റ് സിവര്‍-ബ്രണ്ട്, ചമരി അത്തപത്ത്, ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് എന്നിവര്‍ക്കൊപ്പം നാലാം സ്ഥാനത്താണ് ഇപ്പോള്‍ മന്ദാന. 10 ഏകദിന സെഞ്ച്വറികളുമായി ടാമി ബ്യൂമോണ്ടാണ് മന്ദാനയുടെ അടുത്ത ലക്ഷ്യം.
അതെസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ഓസ്ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് എന്ന വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 215 റണ്‍സിന് കീഴടങ്ങി. 83 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് അവര്‍സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കായി 99 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ സെഞ്ച്വറിയും ആഷ്ലി ഗാര്‍ഡ്ണറുടെയും താലിയ മക്ഗ്രാത്തിന്റെയും അര്‍ദ്ധ സെഞ്ച്വറികളുമാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്.
ഇന്ത്യയ്ക്കായി മന്ദാന മാത്രമാണ് പൊരുതിയത്. 109 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 105 റണ്‍സാണ് മന്ദാന നേടിയത്. ഇതോടെ പരമ്പര ഓസ്‌ട്രേലിയ 3-0ത്തിന് തൂത്തുവാരി.