ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാര്‍ത്ത, ആ സൂപ്പര്‍ താരം തിരിച്ചെത്തുന്നു
ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് മുന്നൊരുക്കം സംബന്ധിച്ച് ആശങ്കകള്‍ ബാക്കിയാണ്്. ടീമിന്റെ സ്‌ക്വാഡ് ഇനിയും പൂര്‍ണതയിലെത്തിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. പ്രത്യേകിച്ച്, മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ഈ അലംഭാവം ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാമിയമായ മഞ്ഞപ്പട ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജുമെന്റിന് തുറന്ന കത്ത് വരെ എഴുതി കഴിഞ്ഞു.
ഇതിനിടെ, ആരാധകര്‍ക്ക് ചെറിയൊരു ആശ്വാസം പകരുന്ന വാര്‍ത്തയുമുണ്ട്. കഴിഞ്ഞ സമ്മറില്‍ ക്ലബ്ബ് വിട്ട ബിജോയ് വര്‍ഗീസ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നു എന്നതാണ് അത്. ഐ ലീഗ് ക്ലബ്ബായ ഇന്റര്‍ കാശിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച ബിജോയ്, സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റായി മാറിയിരുന്നു. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്ത അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുകയാണ്.
2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുള്ള ബിജോയ് സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജോയിയുടെ തിരിച്ചുവരവ് ടീമിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്തേകുമെങ്കിലും, ഒരു മുന്‍നിര സ്ട്രൈക്കറെ കണ്ടെത്തുക എന്നത് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള വെല്ലുവിളിയാണ്.
ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കുന്നതിന് മുമ്പ് ഈ വിടവ് നികത്താന്‍ മാനേജ്മെന്റിന് കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.