Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്ത്യയുടെ രക്ഷയ്ക്ക് സഞ്ജുവിനെ വിളിയ്ക്കൂ, തുറന്നടിച്ച് സൂപ്പര്‍ താരം

05:39 PM Nov 03, 2024 IST | Fahad Abdul Khader
UpdateAt: 05:39 PM Nov 03, 2024 IST
Advertisement

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെ കടുത്ത വിമര്‍ശനം ഉയരുകയാണല്ലോ. മുംബൈയില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യ പരമ്പര 3-0ത്തിന് കൈവിട്ടു. വെറും 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനു ശേഷം 121 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

Advertisement

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങുന്നത്. ഈ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകളും മങ്ങി. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കൂ.

തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍ രംഗത്തെത്തി. ഇന്ത്യയുടെ തിരിച്ചുവരവിന് മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡൂള്‍ പറയുന്നത്. സ്പിന്നിനെ നേരിടുന്നതില്‍ സഞ്ജുവിന്റെ മികവാണ് ഡൂള്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertisement

'സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരണം. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അതിന് പറ്റിയ താരങ്ങളാണ്. ഇരുവരെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം' ഡൂള്‍ വ്യക്തമാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ശേഷം അര്‍ദ്ധസെഞ്ച്വറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം അജാസ് പട്ടേലിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് പേരെ പുറത്താക്കാന്‍ അജാസിന് സാധിച്ചിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement
Next Article