For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ചാമ്പ്യന്‍സ് ട്രോഫി, ടീമുകളെ പ്രഖ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും, മറ്റെല്ലാ ടീമുകളും റെഡി

10:33 PM Jan 13, 2025 IST | Fahad Abdul Khader
UpdateAt: 10:33 PM Jan 13, 2025 IST
ചാമ്പ്യന്‍സ് ട്രോഫി  ടീമുകളെ പ്രഖ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും  മറ്റെല്ലാ ടീമുകളും റെഡി

ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ ഒരു മാസം മാത്രം അവശേഷിക്കെ പങ്കെടുക്കുന്ന എട്ട് ടീമുകളില്‍ ആറ് ടീമുകള്‍ അവരുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. എന്നാല്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി 19 ന് പാകിസ്ഥാനില്‍ ആണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുടെ ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വമാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിക്കാനുളള കാരണം എന്തെന്ന് വ്യക്തമല്ല.

Advertisement

ടൂര്‍ണമെന്റിന്റെ ഭൂരിഭാഗം മത്സരങ്ങളും പാകിസ്ഥാനില്‍ വെച്ചാണ് നടക്കുന്നത്. എന്നാല്‍, ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും.

ഗ്രൂപ്പ് എ

ഇന്ത്യ
പാകിസ്ഥാന്‍
ന്യൂസിലന്‍ഡ്
ബംഗ്ലാദേശ്

Advertisement

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍
ഇംഗ്ലണ്ട്
ഓസ്‌ട്രേലിയ
ദക്ഷിണാഫ്രിക്ക
ഫെബ്രുവരി 19 ന് കറാച്ചിയില്‍ പാകിസ്ഥാന്‍ ്‌ െന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫി 2025: എട്ട് ടീമുകളുടെ പൂര്‍ണ്ണ സ്‌ക്വാഡുകള്‍

ഗ്രൂപ്പ് എ

Advertisement

ഇന്ത്യ: പ്രഖ്യാപിക്കാനുണ്ട്

പാകിസ്ഥാന്‍: പ്രഖ്യാപിക്കാനുണ്ട്

ന്യൂസിലന്‍ഡ്: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒ'റൂര്‍ക്ക്, ഗ്ലെന്‍ ഫിലിപ്സ്, റാച്ചിന്‍ രവീന്ദ്ര, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്.

ബംഗ്ലാദേശ്: നസ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹിം, എംഡി മഹ്മൂദുള്ള, ജാക്കര്‍ അലി അനിക്, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നാസുമ് അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, നാഹിദ് റാണ.

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ജേക്കബ് ബെഥെല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സ്, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്.

അഫ്ഗാനിസ്ഥാന്‍: ഹാഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അറ്റ്ലാല്‍, റഹ്മത്ത് ഷാ, ഇക്രാം അലിഖില്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, എഎം ഗസന്‍ഫര്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് മാലിക്, നവീദ് സദ്രാന്‍.

ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.

ദക്ഷിണാഫ്രിക്ക: ടെമ്പ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ട്ട്‌ജെ, കഗിസോ റബാഡ, റയാന്‍ റിക്ക്‌ലെട്ടണ്‍, തബ്രൈസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍.

Advertisement