'ആന മണ്ടത്തരമാണ്, അത് ചെയ്യരുത്': രോഹിതിന് ഗാംഗുലിയുടെ ഉപദേശം
രോഹിത് ശർമ്മ പെർത്തിലെ ആദ്യ ടെസ്റ്റ് മുതൽ തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടീമിന് അദ്ദേഹത്തിന്റെ നേതൃത്വം അത്യാവശ്യമാണെന്നും ഗാംഗുലി പറഞ്ഞു. രോഹിതിന്റെയും ഭാര്യ റിതിക സജ്‌ദേഹിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അദ്ദേഹം നാട്ടിൽ തുടരുകയാണ്. അതിനാൽ തന്നെ രോഹിത് ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് റിപോർട്ടുകൾ ഉണ്ട്. എന്നാൽ, രോഹിത് പെർത്ത് ടെസ്റ്റിൽ കളിക്കണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.
"മത്സരം ഒരു ആഴ്ച അകലെയാണ്. ഇതൊരു വലിയ പരമ്പരയാണ്, ഇതിന് ശേഷം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകുമോ എന്ന് അറിയില്ല. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്," മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല:
വിരാട് കോലി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ക്യാപ്റ്റൻസി ഒഴിയാൻ തീരുമാനിച്ചപ്പോൾ രോഹിത് ശർമ്മ ടെസ്റ്റ് ക്യാപ്റ്റൻ ആകാൻ തയ്യാറായിരുന്നില്ലെന്ന് ഗാംഗുലി വെളിപ്പെടുത്തി.
രോഹിതിനെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പ്രേരിപ്പിക്കേണ്ടി വന്നുവെന്നും, എന്നാൽ ശേഷം രോഹിത് ഇതുവരെ നേടിയ നേട്ടങ്ങളിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.
"അദ്ദേഹം മറ്റ് ഫോർമാറ്റുകളിൽ ക്യാപ്റ്റനായിരുന്നതിനാൽ അദ്ദേഹത്തിന് വളരെയധികം ജോലിഭാരം ഉണ്ടായിരുന്നു. ജോലിഭാരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ക്യാപ്റ്റൻ എന്നാൽ ടെസ്റ്റ് ക്യാപ്റ്റൻ ആണ്. ടെസ്റ്റ് ക്യാപ്റ്റൻ ആകാതെ നിങ്ങളുടെ കരിയർ അവസാനിപ്പിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം നേടിയ നേട്ടങ്ങളിൽ ഞാൻ അത്ഭുതപ്പെടുന്നില്ല," ഗാംഗുലി പറഞ്ഞു.
ബോർഡർ-ഗാവസ്‌കർ ട്രോഫി:
ക്യാപ്റ്റൻ രോഹിതിനും പരിശീലകൻ ഗൗതം ഗംഭീറിനും വരാനിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി നിർണായകമായ വെല്ലുവിളിയാണ്. ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ നാണംകെട്ട രീതിയിൽ തോറ്റ ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഓസ്ട്രേലിയയിൽ 4-0ന് വിജയിക്കേണ്ടതുണ്ട്.
നവംബർ 22 ന് പെർത്തിലാണ് ബോർഡർ-ഗാവസ്‌കർ ട്രോഫി ആരംഭിക്കുന്നത്. ബാക്കിയുള്ള നാല് മത്സരങ്ങൾ അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ നടക്കും.
അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ഉപയോഗിച്ച് ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിലാണ് കളിക്കുക. ഈ ടെസ്റ്റ് മുതൽ രോഹിത് ശർമ്മ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.